” എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രി ” – ജോണി ഇവാന്‍സ്
ബെന്‍ളിക്കെതിരായ മല്‍സരത്തിന് ശേഷം തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച രാത്രി ആയിരുന്നു ഇന്നലെ എന്നു ജോണി ഇവാൻസ് മാധ്യമങ്ങളോട് മല്‍സരശേഷം പറഞ്ഞു.എട്ട് വർഷം മുമ്പ് ഓൾഡ് ട്രാഫോർഡ് വിട്ട നോർത്തേൺ അയർലൻഡ് താരം കഴിഞ്ഞ സീസണിന്റെ അവസാനത്തിൽ ലെസ്റ്റർ സിറ്റിയില്‍ നിന്നും ഒരു ഫ്രീ ഏജന്‍റ് ആയാണ് യുണൈറ്റഡിലേക്ക് തീര്‍ച്ചെത്തിയത്.

താരത്തിനെ വീണ്ടും സൈന്‍ ചെയ്തപ്പോള്‍ ഈ തീരുമാനത്തെ പലരും കളിയാക്കിയിരുന്നു. ഇപ്പോള്‍ അതിനെല്ലാം മറുപടി നല്കിയിരിക്കുകയാണ് വെറ്ററന്‍ താരം.”യുണൈറ്റഡിന് വേണ്ടിയുള്ള എന്റെ 200-ാമത്തെ ഗെയിമായിരുന്നു ഇന്നലത്തേത്.ഇത്രക്ക് എത്തും എന്നു ഞാന്‍ വിചാരിച്ചേ ഇല്ല.പ്രായം വാതിലില്‍ മുട്ടുമ്പോള്‍ കരിയര്‍ പെട്ടെന്നു തീര്‍ക്കാന്‍ എല്ലാവര്‍ക്കും തോന്നും.എന്നാല്‍ യുണൈറ്റഡില്‍ നിന്നു വിളി ലഭിച്ചപ്പോള്‍ എനിക്കു വിശ്വസിക്കാന്‍ ആയില്ല.ബെഞ്ചില്‍ ആയിരിയ്ക്കും എന്നു അറിയാം ആയിരുന്നു.എന്നാല്‍ ഇന്നലത്തെ മല്‍സരത്തില്‍ അവസരം ലഭിച്ചത് തീര്‍ത്തും ഭാഗ്യം ആയിരുന്നു.ഇത്രയും കാലം ഞാന്‍ നേടിയെടുത്ത ഫൂട്ബോള്‍ അനുഭവസമ്പത് പിച്ചില്‍ എനിക്കു തുണയായി.” ജോണി ഇവാന്‍സ് മാധ്യമങ്ങളോട് മല്‍സരശേഷം പറഞ്ഞു. ജോണി ഇവാന്‍സ് നല്കിയ ലോങ് ബോളില്‍ നിന്നായിരുന്നു ബെന്‍ളിക്കെതിരായ വിജയ ഗോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ് നേടിയത്.