മാൻ യുണൈറ്റഡിന്റെ വാൻ-ബിസാക്കയ്ക്ക് പരിക്ക് ; മാസങ്ങളോളം പുറത്ത് ഇരിക്കും എന്നു റിപ്പോര്‍ട്ട്
ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരായ മല്‍സരത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ ആരോൺ വാൻ-ബിസാക്ക കുറച്ചുകാലത്തേക്ക് പുറത്തിരിക്കുമെന്ന് പ്രീമിയർ ലീഗ് ക്ലബ് തിങ്കളാഴ്ച അറിയിച്ചു.പ്രശ്നം ഇപ്പോഴും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ് , എന്നാല്‍ താരം എന്തായാലും കുറച്ച് ആഴ്ച്ചകളോളം പുറത്തിരിക്കും എന്നാണ് ക്ലബിന്‍റെ ഇപ്പോഴത്തെ നിഗമനം.

ദ അത്‌ലറ്റിക്കിലെ ഒരു റിപ്പോർട്ട് അനുസരിച്ച് താരം ഹാംസ്ട്രിംഗ് പരിക്ക് കാരണം രണ്ട് മാസത്തേക്ക് കളിക്കില്ല.യുണൈറ്റഡിൽ വർദ്ധിച്ചുവരുന്ന പരിക്കുകളുടെ പട്ടികയിലേക്ക് ഇപ്പോള്‍ വാന്‍ ബിസാക്കയും ചേര്‍ന്നു.മിഡ്‌ഫീൽഡർ മേസൺ മൗണ്ട്, ഡിഫൻഡർമാരായ ലൂക്ക് ഷാ, റാഫേൽ വരാനെ എന്നിവരെല്ലാം ഇപ്പോള്‍ പരിക്കില്‍ ആണ്.ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എ മത്സരത്തിൽ യുണൈറ്റഡ് ബയേൺ മ്യൂണിക്കിലേക്ക് പോകാന്‍ ഇരിക്കെ പ്രധാന താരങ്ങളുടെ അഭാവം യുണൈറ്റഡിന് വലിയ തിരിച്ചടിയാണ്.