ചാമ്പ്യന്‍സ് ലീഗ് 2023- 2024 ; ആദ്യ മല്‍സരം എസി മിലാനും ന്യൂ കാസിലും തമ്മില്‍
നീണ്ട ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ന്യൂ കാസില്‍ ഇതാ ചാംപ്യന്‍സ് ലീഗിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നു.ഇന്ന് ഈ സീസണിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ന്യൂ കാസില്‍ നേരിടാന്‍ പോകുന്നത് റയലിന് ശേഷം ഏറ്റവും കൂടുതല്‍ യുസിഎല്‍ നേട്ടം ഉള്ള എസി മിലാനെ ആണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തേ കാല്‍ മണിക്ക് ആണ് മല്‍സരം.
മിലാന്‍റെ ഹോം ടര്‍ഫ് ആയ സാന്‍ സിറോയില്‍ ആണ് മല്‍സരം നടക്കുന്നത്.ഇരു ടീമുകളും ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ല.ഇന്‍റര്‍ മിലാനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ആണ് എസി മിലാന്‍ പരാജയപ്പെട്ടത്.പ്രീമിയര്‍ ലീഗില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നു മൂന്നു തോല്‍വി ഇതിനകം തന്നെ ഏറ്റുവാങ്ങിയ കാസില്‍ ലീഗ് പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്ത് ആണ്.കഴിഞ്ഞ സീസണിലെ ഫോം അവര്‍ക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു.ഇത് ടീം കാമ്പില്‍ നേരിയ ഭീതി പരത്തുന്നുണ്ട്.കൂടാതെ മാനേജര്‍ എഡി ഹോവേക്ക് വലിയ ടൂര്‍ണമെന്‍റ് മല്‍സരങ്ങളില്‍ നയിച്ചുള്ള പരിചയ കുറവും പ്രീമിയര്‍ ലീഗ് ടീമിന് തിരിച്ചടിയാണ്.