മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ലെവര്‍കുസന്‍
ഇന്നലെ ബുണ്ടസ്ലിഗയില്‍ തീ പാറും പോരാട്ടം നടന്നു.ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ സമനിലയില്‍ തളച്ച് ബയേര്‍ ലേവര്‍കുസന്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഇരു ടീമുകളും നിശ്ചിത സമയത്ത് രണ്ടു വീതം ഗോളുകള്‍ നേടി.ഏഴാം മിനുട്ടില്‍ പ്രതിരോധ നിരയുടെ കണ്ണു വെട്ടിച്ച് ഹാരി കെയ്ൻ ബുണ്ടസ്ലിഗയില്‍ തന്‍റെ നാലാം ഗോള്‍ നേടി.
എന്നാല്‍ മ്യൂണിക്കിന്‍റെ ലീഡ് അത്ര നേരം നീണ്ടു നിന്നില്ല.ആദ്യ ഗോളിന് ശേഷം ബയേണ്‍ താരങ്ങള്‍ക്ക് ലെവര്‍കുസനില്‍ നിന്നും നല്ല രീതിയില്‍ ഉള്ള പ്രേസ്സിങ് അനുഭവപ്പെട്ടു.ഒടുവില്‍ അവരുടെ പ്രയത്നത്തിന്‍റെ ഫലമായി 24 ആം മിനുട്ടില്‍ അലജാൻഡ്രോ ഗ്രിമാൽഡോയുടെ ഗോള്‍ പിറന്നു.ഇതിന് ശേഷം ഇരു ടീമുകളും വിജയ ഗോളിനായി പൊരുതി.ഒടുവില്‍ 86 ആം മിനുട്ടില്‍ ലിയോണ്‍ ഗോററ്റ്സ്ക്ക ബയേണിന് വേണ്ടി ഗോള്‍ നേടി.വിജയം ഉറപ്പിച്ച മ്യൂണിക്കിന് എക്സ്ട്രാ ടൈമില്‍ വരുത്തിയ പിഴവ് വിനയായി.സ്പോട്ട് കിക്ക് എടുത്ത എക്സിക്വിയൽ പലാസിയോസ് പന്തിനെ തെറ്റൊന്നും കൂടാതെ വലയിലേക്ക് എത്തിച്ചതോടെ സ്കോര്‍ലൈന്‍ 2-2