ടോസ് നേടിയ ഇംഗ്ലണ്ട് ന്യൂസിലണ്ടിനെതിരെ ആദ്യം ബാറ്റ് ചെയ്യും
ഇംഗ്ലണ്ട് – ന്യൂസിലാണ്ട് ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരം ഇന്ന് നടക്കും.ഇന്ത്യന്‍ സമയം അഞ്ചു മണിക്ക് ലോര്‍ഡ്സില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇപ്പോള്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്തപ്പോള്‍ വിജയം ഇംഗ്ലണ്ട് ടീമിനെ തുണച്ചിട്ടുണ്ട്.
നിലവില്‍ 2-1 നു മേല്‍ക്കൈ ഇംഗ്ലണ്ടിനു ഉണ്ട്.ആദ്യ മല്‍സരത്തില്‍ എട്ട് വിക്കറ്റിന് പരാജയപ്പെട്ടു എങ്കിലും ശേഷം വന്ന രണ്ടു മല്‍സരങ്ങളില്‍ 79,181 റണ്‍സുകള്‍ക്ക് ഇംഗ്ലിഷ് ടീം വിജയം നേടി. ടി20 പരമ്പരയില്‍ നടത്തിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ തിരിച്ചുവരവ് ആണ് ബ്ലാക്ക് കാപ്സ് ലക്ഷ്യം ഇടുന്നത്.ആദ്യ രണ്ടു മല്‍സരങ്ങളില്‍ തോല്‍വി നേരിട്ട അവര്‍ ശേഷിക്കുന്ന രണ്ടു മല്‍സരങ്ങളില്‍ ജയം നേടി വീരോചിതമായ തിരിച്ചുവരവ് നടത്തിയിരുന്നു.