ലീഗ് 1 ല്‍ ഒന്നാം സ്ഥാനം പിടിക്കാന്‍ പിഎസ്ജി
ലീഗ് 1 ല്‍ ഇന്ന് പിഎസ്ജി കളിയ്ക്കാന്‍ ഇറങ്ങുന്നു.ഇന്ന് അര്‍ദ്ധ രാത്രി പന്ത്രണ്ടര മണിക്ക് നീസിനെതിരെ ആണ് പിഎസ്ജി ഏറ്റുമുട്ടാന്‍ പോകുന്നത്.ലീഗില്‍ ഇതുവരെ നാള് മല്‍സരങ്ങളില്‍ നിന്നു രണ്ടു ജയവുമായി പിഎസ്ജി രണ്ടാം സ്ഥാനത്താണ്.നാലില്‍ ഒരു ജയവുമായി നീസ് എട്ടാം സ്ഥാനത്തും.ഇരു കൂട്ടരും ഇതുവരെ ലീഗ് മല്‍സരത്തില്‍ തോല്‍വി നേരിട്ടിട്ടില്ല.
തുടക്കം മോശം ആയിരുന്നു എങ്കിലും ലൂയി എന്‍റിക്വെക്കു കീഴില്‍ പിഎസ്ജി ഒരു മികച്ച തിരിച്ചുവരവ് നടത്തിയിരുന്നു.ലെന്‍സ്,ലിയോണ്‍ എന്നീ ടീമുകളെ വലിയ ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗില്‍ ഒന്നാം സ്ഥാനം നേടാന്‍ പിഎസ്ജിക്ക് കഴിയും.അത് തന്നെ ആണ് മാനേജര്‍ ലൂയിയുടെ ലക്ഷ്യവും.തിരക്കേറിയ ഇന്‍റര്‍നാഷനല്‍ ബ്രേക്ക് കഴിഞ്ഞു എത്തിയ മാർക്വിനോസ്, മാനുവൽ ഉഗാർട്ടെ, കെയ്‌ലർ നവാസ് എന്നിവരെ ഇന്ന് മാനേജര്‍ കളിപ്പിക്കാന്‍ സാധ്യത ഇല്ല എന്നു ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.