ബലോട്ടെല്ലി എഫ്‌സി സിയോണുമായുള്ള കരാർ അവസാനിപ്പിച്ചു
മരിയോ ബലോട്ടെല്ലി സ്വിസ് ചലഞ്ച് ലീഗ് ടീമായ എഫ്‌സി സിയോണുമായുള്ള കരാർ അവസാനിപ്പിച്ചതായും താരം ഇപ്പോള്‍ ഒരു സ്വതന്ത്ര ഏജന്‍റ് ആയി കരിയര്‍ തുടരാന്‍ മറ്റുള്ള ക്ലബുകള്‍ നോക്കുകയാണ് എന്നും ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട്.താരം ഇതുവരെ പതിനൊന്നു ക്ലബുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
31 മത്സരങ്ങളിൽ നിന്ന് 18 ലീഗ് ഗോളുകൾ നേടിയ ടർക്കിഷ് ക്ലബ് ആയ അദാന ഡെമിർസ്‌പോറിനെ ഉപേക്ഷിച്ച് ബലോട്ടെല്ലി കഴിഞ്ഞ ഓഗസ്റ്റിൽ 2.62 മില്യൺ യൂറോയ്ക്ക് സിയോണിൽ ചേർന്നു.കരാര്‍ പ്രകാരം താരം അവിടെ രണ്ടു വര്‍ഷം തുടരണമായിരുന്നു.2022-23 കാമ്പെയ്‌നിന്റെ അവസാനത്തോടെ, സിയോൺ സ്വിസ് ലീഗില്‍ നിന്നും തരംതാഴ്ത്തപ്പെട്ടതോടെ താരം അവിടെ നിന്നു ഇറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.സ്വിസ് ലീഗിലും താരം സഹ താരങ്ങള്‍ ആയിട്ടും ക്ലബ് അധികൃതര്‍ ആയിട്ടും വഴക്ക് ഉണ്ടാക്കിയതായി റിപ്പോര്‍ട്ട് ഉണ്ട്.എന്നിരുന്നാലും, 33-കാരന് മറ്റൊരു അവസരം നൽകാൻ ഇപ്പോഴും ക്ലബ്ബുകൾ തയ്യാറാണ്.