മാൻ സിറ്റിയുമായുള്ള കരാര്‍ 2026 വരെ നീട്ടി കൈൽ വാക്കര്‍
കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പിട്ടതായി ക്ലബ് വ്യാഴാഴ്ച പ്രഖ്യാപിച്ചു.ഇംഗ്ലണ്ട് ഡിഫൻഡറുടെ കരാര്‍ കാലാവധി ഈ സീസണോടെ അവസാനിക്കും. എന്നാൽ ഇപ്പോൾ ഒരു വിപുലീകൃത കരാറിൽ ഒപ്പുവച്ചതു മൂലം അദ്ദേഹം സിറ്റിയില്‍ 2026 വരെ തുടരും.ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കില്‍ നിന്നുള്ള ഓഫര്‍ നിരാസിച്ചാണ് താരം ഇപ്പോള്‍ സിറ്റിയില്‍ തുടരുന്നത്.
“ഇതാണ് എന്‍റെ സ്വപ്ന ക്ലബ്.മികച്ച മാനേജര്‍,മികച്ച സഹതാരങ്ങള്‍,മികച്ച ഫൂട്ബോള്‍ – ഈ ക്ലബിലെ എല്ലാ കാര്യങ്ങളും ഞാന്‍ അളവറ്റു സ്നേഹിക്കുന്നു.ഈ അത്ഭുതകരമായ ക്ലബ്ബിൽ കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു.കഴിഞ്ഞ സീസണില്‍ ട്രെബിള്‍ നേടിയത് എന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി ഞാന്‍ കാണാക്കാക്കുന്നു. ഇതുപോലെ വരാനിരിക്കുന്ന ഓരോ സീസണിലും എനിക്കു സിറ്റിക്ക് വേണ്ടി പുതിയ റെകോര്‍ഡുകള്‍ നേടാന്‍ കഴിയണം എന്നതാണു എന്‍റെ ആഗ്രഹം.”വാക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.