എറിക് ടെൻ ഹാഗിനോട് മാപ്പ് പറയാൻ വിസമ്മതിച്ച ജാഡൻ സാഞ്ചോയെ ടീമിൽ നിന്ന് പുറത്താക്കി
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ്-ടീമിൽ നിന്ന് ജാഡൻ സാഞ്ചോയെ പുറത്താക്കി, ഫോർവേഡ് എറിക് ടെൻ ഹാഗിനോട് മാപ്പ് പറയാൻ വിസമ്മതിച്ചതിനെത്തുടർന്ന് ആണ് താരത്തിനെ ആദ്യ ടീമില്‍ നിന്നു വിലക്കിയത്.പ്രശ്‌നം പരിഹരിക്കപ്പെടുന്നതുവരെ സാഞ്ചോ തന്റെ ടീമംഗങ്ങളിൽ നിന്ന് അകന്ന് പരിശീലനം നടത്തുമെന്ന് സ്ഥിരീകരിച്ച് വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് റെഡ് ഡെവിൾസ് ഒരു പ്രസ്താവന പുറത്തിറക്കി.
കഴിഞ്ഞ മല്‍സരത്തില്‍ സാഞ്ചോയെ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്താതെ ഇരുന്നത് എന്നു മാധ്യമങ്ങളുടെ ചോദ്യത്തിന് താരത്തിന്‍റെ മോശം പരിശീലന സെഷന്‍ ആണ് എന്നു ടെന്‍ ഹാഗ് മറുപടി പറഞ്ഞിരുന്നു.ഇത് പരസ്യമായി വിമര്‍ശിച്ച താരം താന്‍ ആരുടെയൊക്കെയോ മോശം തീരുമാനങ്ങള്‍ക്കും ചെയ്തികള്‍ക്കും “ബലിയാട് ” ആവുകയാണ് എന്നു പറഞ്ഞു.ഇത് കൂടാതെ ടെന്‍ ഹാഗിന്‍റെ പല പ്രവര്‍ത്തനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.ഈ പ്രശ്നത്തില്‍ എന്തു വന്നാലും തങ്ങളുടെ മാനേജര്‍ ടെന്‍ ഹാഗിന് വേണ്ട പിന്തുണ നാല്‍കാനുള്ള ഉറച്ച തീരുമാനത്തില്‍ ആണ് മാനേജ്മെന്‍റ്.