ഭൂകമ്പത്തിൽ കുടുംബം നഷ്ടപ്പെട്ട 14 വയസ്സുള്ള മൊറോക്കൻ ബാലനെ റയൽ മാഡ്രിഡ് ദത്തെടുത്തു
കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്തുണ്ടായ വിനാശകരമായ ഭൂകമ്പത്തെത്തുടർന്ന് കുടുംബം മുഴുവൻ നഷ്ടപ്പെട്ട മൊറോക്കൻ കൗമാരക്കാരനെ സഹായിക്കാൻ യൂറോപ്യൻ ഭീമൻമാരായ റയൽ മാഡ്രിഡ്.6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അബ്ദുൾ റഹീം അവ്ഹിദ എന്ന 14കാരന് അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും മുത്തച്ഛനും നഷ്ടപ്പെട്ടു.തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ യൽ മാഡ്രിഡ് ജേഴ്‌സിയിൽ തന്റെ അഭിമുഖം വൈറലായതോടെ കൗമാരക്കാരൻ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

ഭൂകമ്പത്തെത്തുടർന്ന് അവിദ അൽ അറബിയ എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു. തനിക്ക് കുടുംബം നഷ്ടപ്പെട്ടുവെന്നും എന്നാൽ വിദ്യാഭ്യാസം പൂർത്തിയാക്കി ഇത്രയും കാലം തന്റെ കുടുംബം അനുഭവിച്ച യാതനകള്‍ക്ക് അര്‍ഥം കണ്ടെത്താന്‍ താന്‍ ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു.തനിക്ക് ഒരു ടീച്ചര്‍ അല്ലെങ്കില്‍ ഒരു ഡോക്ടര്‍ ആവാന്‍ ആണ് താല്‍പര്യം എന്നു അബ്ദുൾ റഹീം പറഞ്ഞു.അവന്‍റെ പഠന ചിലവും മറ്റും ഇനി തങ്ങള്‍ വഹിക്കും എന്നു റയല്‍ മാഡ്രിഡ് വെളിപ്പെടുത്തിയിട്ടുണ്ട്.