ഫെർണാണ്ടോ സാന്റോസിനെ പോളണ്ട് മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കി
ആറ് മത്സരങ്ങൾക്ക് ശേഷം ഫെർണാണ്ടോ സാന്റോസിനെ പോളണ്ട് മാനേജർ സ്ഥാനത്ത് നിന്ന് പുറത്താക്കി.കഴിഞ്ഞ മല്‍സരത്തില്‍ പോളണ്ട് അല്‍ബേനിയ ടീമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു.സാന്റോസിന് കീഴില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ മൂന്നെണ്ണം പോളണ്ട് തോറ്റു , ഇത് കൂടാതെ യൂറോ 2024 യോഗ്യതാ മത്സരത്തിൽ ഗ്രൂപ്പ് ഇയിൽ നാലാം സ്ഥാനത്താണ് അവര്‍.

68 കാരനായ അദ്ദേഹം മുമ്പ് പോര്‍ച്ചുഗല്‍ ടീമിനെ ആയിരുന്നു നയിച്ചിരുന്നത്.2016 യൂറോയും 2018-19 ലെ നേഷന്‍സ് ലീഗും നേടിയ അദ്ദേഹത്തിന് ചുവട് പിഴച്ചത് യൂറോ 2020 ലും കഴിഞ്ഞ ലോകക്കപ്പിലും ആയിരുന്നു.ലോകക്കപ്പിനു ശേഷം അദ്ദേഹത്തെ പോര്‍ച്ചുഗല്‍ ടീം പറഞ്ഞുവിട്ടു.അതോടെ അദ്ദേഹത്തിന് പോളണ്ട് ടീമിലേക്ക് ക്ഷണം ലഭിച്ചു.ജര്‍മനിയെ സൌഹൃദ മല്‍സരത്തില്‍ തോല്‍പ്പിച്ചു എന്നത് ഒഴിച്ചാല്‍ ഈ പോളണ്ട് ടീമില്‍ സാന്‍റോസ് കാര്യം ആയൊന്നും ചെയ്തിട്ടില്ല.