ആഷിഖ് കുരുണിയന് വേണ്ട ചികിത്സ നല്‍കിയില്ല ; ഇന്ത്യന്‍ ഫൂട്ബോള്‍ ബോര്‍ഡിനോട് കലിപ്പില്‍ മോഹൻ ബഗാൻ
സെപ്റ്റംബർ 7 ന് ഇറാഖിനെതിരായ ഇന്ത്യയുടെ കിംഗ്സ് കപ്പ് മല്‍സരത്തിനിടെ എസിഎല്ലിൽ പരിക്കേറ്റ ആഷിക് കുരുണിയനെ ദേശീയ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു.അദ്ദേഹത്തിന്റെ പരിക്കിന്റെ വ്യാപ്തി നിര്‍ണയിക്കാതെ അദ്ദേഹത്തെ പറഞ്ഞു വിട്ടത് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെ ഏറെ പ്രകോപിതര്‍ ആക്കിയിരിക്കുന്നു.അതിന്റെ ഫലമായി ലിസ്റ്റൺ കൊളാക്കോയെ ഏഷ്യൻ ഗെയിംസിനായി റിലീസ് ചെയ്യണോ വേണ്ടയോ എന്ന ആലോചനയില്‍ ആണ് ക്ലബ് മാനേജ്മെന്റ്.

ക്ലബില്‍ നിന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരാള്‍ പറഞ്ഞ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ടീമിന്റെ മെഡിക്കൽ ടീം ആഷിഖിനു നല്ല ചികിത്സ നല്‍കിയിട്ടില്ല.അവര്‍ അടിസ്ഥാനപരമായി ചെയ്യേണ്ട എംആർഐ പോലും ചെയ്തിട്ടില്ല.ഇതൊന്നും ചെയ്യാതെ അദ്ദേഹത്തെ നേരെ ക്ലബിലേക്ക് മടക്കി അയക്കുകയായിരുന്നു.പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന് 40% എസിഎൽ ടിയർ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ്.ഇന്ന് രാത്രി താരത്തിന്റെ കാര്യത്തില്‍ ഡോക്ടര്‍മാരുടെ ഒരു മീറ്റിങ് ക്ലബ് നടത്തുന്നുണ്ട്.എന്നാല്‍ മാത്രമേ പരിക്കിന്റെ വ്യാപ്തിയും താരം എപ്പോള്‍ തിരികെ എത്തുമെന്നതും അറിയാന്‍ കഴിയുകയുള്ളൂ.