ഇന്ത്യന്‍ ടീമില്‍ കടന്നു കൂടാന്‍ കാത്തിരിക്കുന്ന യുവ താരങ്ങള്‍ക്ക് ഏക ആശ്രയം ഐഎസ്എല്‍
ഇന്ത്യൻ സൂപ്പർ ലീഗിലെ ഫുട്ബോളിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തിയതായി ബെംഗളൂരു എഫ്സി ക്യാപ്റ്റൻ സുനിൽ ഛേത്രി രേഖപ്പെടുത്തി., ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടാൻ ശ്രമിക്കുന്ന യുവാക്കൾക്ക് അവരുടെ നിലവാരം മെച്ചപ്പെടുത്താൻ ഈ ലീഗ് വളരെ അധികം ഉപകാരപ്പെടുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

(ചിംഗ്ലെൻസന സിംഗ് )
“ഓരോ വർഷവും മികച്ച കളിക്കാർ വരുന്നതോടെ ലീഗിന്റെ നിലവാരം മെച്ചപ്പെടുകയാണ്. സന്ദേശ് ജിങ്കാന്റെ കാര്യം തന്നെ നിങ്ങള്‍ നോക്കുക.കോറോ, ഒഗ്ബെച്ചെ, മിക്കു എന്നിവരോട് ഒപ്പം കളിച്ച താരം വളരെ പെട്ടെന്നു ആണ് തന്റെ നിലവാരം മാറ്റിയത്.ഈ ലീഗില്‍ ഉള്ള സമഗ്രവും ശാസ്ത്രീയവുമായ പരിശീലനം യുവ താരങ്ങളെ ഏറെ ആകര്‍ഷിക്കുന്നുണ്ട്.” ഛേത്രി മാധ്യമങ്ങളോട് പറഞ്ഞു.ഇന്ത്യൻ നായകന്റെ അതേ അഭിപ്രായം തന്നെ ആണ് ഹൈദരാബാദ് എഫ്സി ഡിഫൻഡർ ചിംഗ്ലെൻസന സിംഗിനും.കഴിഞ്ഞ 10 വർഷമായി ഐഎസ്എൽ ഇന്ത്യന്‍ ഫൂട്ബോളിന് നല്കിയ സംഭാവന വലുത് ആണ് എന്നും അദ്ദേഹം പറഞ്ഞു.