റൂബിയാലെസിനെ ക്രിമിനല്‍ നടപടി ; വെള്ളിയാഴ്ച്ച കോടതിയില്‍ അദ്ദേഹം ഹാജര്‍ ആവണം
മുൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനോട് വെള്ളിയാഴ്ച സ്പെയിനിലെ നാഷണൽ കോടതിയിൽ മൊഴിയെടുക്കുന്നതിനു വേണ്ടി ഹാജര്‍ ആവാന്‍ പറഞ്ഞു.ഞായറാഴ്ച പ്രസിഡന്റ് സ്ഥാനം രാജിവച്ച റൂബിയാലെസിനെതിരെ പ്രോസിക്യൂട്ടർമാർ കേസ് ഫയൽ ചെയ്തു കഴിഞ്ഞു.
ലൈംഗികാതിക്രമ ആരോപണങ്ങൾക്ക് പുറമേ, പ്രോസിക്യൂട്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച്, സംഭവിച്ചതിനെ ന്യായീകരിക്കുകയും തന്റെ പ്രവര്‍ത്തനം സമ്മാതോടെ ആണ് എന്നു പറയാനും ഹെർമോസോയുടെയും ബന്ധുക്കളുടെയും മേൽ സമ്മർദ്ദം ചെലുത്തിയതിനും റൂബിയാലെസ് ഇപ്പോള്‍ കുറ്റക്കാരന്‍ ആണ്.തന്റെ നിരപരാധിത്വം തെളിയിക്കാൻ താൻ പോരാട്ടം തുടരുമെന്നും സ്പാനിഷ് ഫുട്ബോളിനെ കൂടുതല്‍ കേസുകളിലേക്ക് വലിച്ചിഴക്കണ്ട എന്ന കാരണത്താല്‍ ആണ് രാജി വെച്ചത് എന്നും അദ്ദേഹം ഈ അടുത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.ലോകക്കപ്പ് കിരീടം നേടിയ ആവേശത്തില്‍ ആയിരുന്നു തന്റെ പ്രവര്‍ത്തി എന്നു പറഞ്ഞ അദ്ദേഹം തന്റെ മകള്‍ക്ക് നല്കിയ പോലൊരു ചുംബനം ആണ് താരത്തിനു നല്‍കിയത് എന്നും അദ്ദേഹം പറഞ്ഞു.