പരിക്ക് സാരമല്ല ; ഗുണ്ടോഗന്‍ ആരോഗ്യവാന്‍ എന്നു ജര്‍മന്‍ ഹെഡ് കോച്ച് റൂഡി വോളര്‍
ഫ്രാൻസിനെതിരായ ജർമ്മനിയുടെ സൗഹൃദ മത്സരത്തിനിടെ ഇൽകെ ഗുണ്ടോഗനു മുതുകിന് പരിക്കേറ്റു.കണ്ണീരോടെയാണ് ഗുണ്ടോഗൻ കളം വിട്ടത്, ഇത് ബാഴ്‌സലോണ ആരാധകരിൽ വലിയ ആശങ്കയുണ്ടാക്കി. പരുക്ക് കാരണം റൊണാൾഡ് അറൂഹോ,പെഡ്രി എന്നിവര്‍ ഇല്ലാതെ ആണ് കഴിഞ്ഞ കുറച്ച് ദിയവസങ്ങളില്‍ ബാഴ്സലോണ കളിക്കുന്നത്.ഈ സമയത്ത് ഗുണ്ടോഗനെ പോലൊരു ടീമിലെ പ്രധാന താരം കളിക്കാത്തത് അവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കും.
ഭാഗ്യവശാൽ, ജർമ്മനിയുടെ ഇടക്കാല ഹെഡ് കോച്ച് റൂഡി വോളറുടെ വാക്കുകള്‍ ബാഴ്‌സലോണക്കു ആശ്വാസം നല്‍കുന്നു.ഫ്രാൻസിനെതിരായ മത്സരത്തിന് ശേഷം, ഗുണ്ടോഗന് കാര്യമായ പരിക്ക് പറ്റിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഗുണ്ടോഗന്റെ മുതുകിൽ മുറിവുണ്ട്, പക്ഷേ ഒന്നും പൊട്ടിയിട്ടോ തകര്‍ന്നിട്ടോ ഇല്ല എന്നു അദ്ദേഹം പറഞ്ഞു.ശനിയാഴ്ച റയൽ ബെറ്റിസിനെതിരായ ബാഴ്‌സലോണയുടെ മത്സരത്തിൽ താരം കളിയ്ക്കാന്‍ സാധ്യതയില്ല.എന്നാല്‍ നിലവിലെ സാഹചര്യം അനുസരിച്ച് അടുത്ത ആഴ്ച റോയൽ ആന്റ്‌വെർപ്പിനെതിരായ ചാമ്പ്യൻസ് ലീഗ് മല്‍സരത്തില്‍ താരം ടീമില്‍ ഉണ്ടാകും.