ഉത്തേജക മരുന്നിന്‍റെ ഉപയോഗം ; പോൾ പോഗ്ബയെ താൽക്കാലിക സസ്‌പെൻഷന്‍
ഇറ്റലിയുടെ ദേശീയ ഉത്തേജക വിരുദ്ധ ട്രൈബ്യൂണൽ തിങ്കളാഴ്ച പ്രഖ്യാപിച്ച പ്രകാരം നിരോധിത പദാർത്ഥത്തിന്റെ പോസിറ്റീവ് ഉത്തേജക പരിശോധനയെ തുടർന്ന് യുവന്റസ് മിഡ്ഫീൽഡർ പോൾ പോഗ്ബയെ താൽക്കാലിക സസ്‌പെൻഷനിൽ ഉൾപ്പെടുത്തി.ഓഗസ്റ്റ് 20 ന് ഉഡിനീസിനെതിരായ സീരി എ മല്‍സരത്തിനു ശേഷം നടന്ന ചെക്കപ്പില്‍ ആണ് പോഗ്ബ കുടുങ്ങിയത്.
അത്ലറ്റുകളുടെ ക്ഷമത വർദ്ധിപ്പിക്കുന്നതിന് അറിയപ്പെടുന്ന ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യം ആണ് പോഗ്ബയുടെ ശരീരത്തില്‍ നിന്നും കണ്ടെത്തിയത്.30 കാരനായ പോഗ്ബ ഉഡിനീസ് മത്സരത്തിനുള്ള ലൈനപ്പിന്റെ ഭാഗമായിരുന്നില്ല.കേസ് തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നു പറഞ്ഞ യുവേ വേണ്ട നടപടികള്‍ ഉടന്‍ തന്നെ കൈകൊള്ളും എന്നും രേഖപ്പെടുത്തി.ഉത്തേജകമരുന്ന് പ്രയോഗത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പോഗ്ബയ്ക്ക് രണ്ട് മുതൽ നാല് വർഷം വരെ സസ്പെൻഷൻ നേരിടേണ്ടിവരും. ബി സാമ്പിൾ പരീക്ഷയുടെ ഫലങ്ങൾക്കായി അത്ലറ്റ് ഇപ്പോൾ കാത്തിരിക്കുകയാണ്.