ഫ്രണ്ട്ളി മല്‍സരത്തില്‍ സ്കോട്ട്ലണ്ട് ടീമിനെ തോല്‍പ്പിച്ച് ഇംഗ്ലണ്ട്
ഹാംപ്‌ഡൻ പാർക്കിൽ നടന്ന സൗഹൃദ മത്സരത്തിൽ 3-1 നു സ്കോട്ട്ലണ്ടിനെ ഇംഗ്ലണ്ട് ടീം മറികടന്നു.തുടർച്ചയായ അഞ്ച് യൂറോ 2024 യോഗ്യതാ വിജയങ്ങൾക്ക് ശേഷം മികച്ച ഫോമില്‍ ആണ് ഇപ്പോള്‍ ഇംഗ്ലണ്ട് ടീം കളിക്കുന്നത്.യൂറോ യോഗ്യത കംപെയിനില്‍ ഗ്രൂപ്പ് എ യില്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ് സ്കോട്ട്ലണ്ടും.എന്നാല്‍ മൂര്‍ച്ചയുള്ള ഇംഗ്ലണ്ട് മുന്നേറ്റങ്ങള്‍ക്ക് മറുപടി നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ആദ്യ ടീമിലേക്ക് മടങ്ങി എത്തിയ ഫോഡന്‍ തന്‍റെ സിറ്റി സഹതാരമായ കൈല്‍ വാക്കര്‍ നല്‍കിയ അവസരത്തില്‍ നിന്നും ആദ്യ ഗോള്‍ കണ്ടെത്തി.മൂന്നു മിനുറ്റിന് ശേഷം റയല്‍ ഗോള്‍ഡന്‍ ബോയ് ആയ ജൂഡ് ബെലിങ്ക്ഹാം ഇംഗ്ലണ്ട് ടീമിന്‍റെ ലീഡ് ഇരട്ടിച്ചു.67 ആം മിനുട്ടില്‍ സ്കോട്ട്ലണ്ട് ഒരു ഗോള്‍ തിരിച്ചടിച്ചു.ഇംഗ്ലണ്ട് പ്രതിരോധ താരമായ ഹാരി മഗ്വയര്‍ നേടിയ ഓണ്‍ ഗോള്‍ ആയിരുന്നു അത്.ഇത് സ്കോട്ടിഷ് ടീമിന് നേരിയ പ്രതീക്ഷ നല്കി എങ്കിലും ബെലിങ്ക്ഹാം നല്കിയ അവസരത്തില്‍ നിന്ന് ഗോള്‍ നേടി ഹാരി കെയിന്‍ 81 ആം മിനുട്ടില്‍ ഇംഗ്ലണ്ട് കാത്തിരുന്ന ബ്രേക്ക് നല്‍കി.ഇതോടെ ഇന്‍റര്‍നാഷനല്‍ ബ്രേക്കില്‍ ഇംഗ്ലണ്ട് ടീമിന്‍റെ മല്‍സരങ്ങള്‍ എല്ലാം പൂര്‍ത്തിയായി.ഓസീസിനെതിരായ സൌഹൃദ മല്‍സരത്തോടെ ആണ് ഇംഗ്ലണ്ട് തങ്ങളുടെ അടുത്ത ബ്രേക്ക് ഒഫീഷ്യല്‍ ആയി ആരംഭിക്കാന്‍ പോകുന്നത്.