ബെല്‍ജിയം vs എസ്റ്റോണിയ മല്‍സരം ഇന്ന്
യൂറോ ഗ്രൂപ്പ് എഫില്‍ ബെല്‍ജിയം ഇന്ന് എസ്റ്റോണിയക്കെതിരെ.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ബെല്‍ജിയം ടീമിന് ഇന്നതെ മല്‍സരത്തില്‍ ജയം നേടാന്‍ ആയാല്‍ രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രിയ ടീമിനെതിരെയുള്ള ലീഡ് മൂന്നു പോയിന്റാക്കി വര്‍ദ്ധിപ്പിക്കാം.നാല് മല്‍സരങ്ങളില്‍ മൂന്നു തോല്‍വിയും ഒരു സമനിലയും നേടിയ എസ്റ്റോണിയ ടീം പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്ത് ആണ്.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല് മണിക്ക് ബെല്‍ജിയം മണ്ണിലെ കിംഗ് ബൗഡോയിൻ സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം.അവരുടെ പ്രധാന താരങ്ങള്‍ ആയ കെവിന് ഡി ബ്രൂയ്ന,കോര്‍ട്ടോയിസ് എന്നിവര്‍ പരിക്കില്‍ ആയിരിക്കുന്നത് ബെല്‍ജിയം ടീമിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.കഴിഞ്ഞ മല്‍സരത്തില്‍ യാന്നിക്ക് കരാസ്ക്കോയുടെ ഭാഗ്യ ഗോളില്‍ ആണ് അവര്‍ വിജയം നേടിയത്.കരാസ്ക്കോ,ലൂക്കാക്കു,ടൈല്സ്മാന് എന്നിങ്ങനെ എല്ലാ പ്രമുഖ താരങ്ങളും ഉണ്ടായിട്ടും ഡി ബ്രൂയിനയുടെ അഭാവം ബെല്‍ജിയം ടീമില്‍ നന്നായി ഫലിക്കുന്നുണ്ട്.അടുത്ത ബെല്‍ജിയം ടീമിന്റെ മല്‍സരം ഒക്ടോബര്‍ പതിനഞ്ചിന് ആണ്.അപ്പോഴേക്കും താരം ടീമിലേക്ക് മടങ്ങി എത്തും എന്നാണ് കരുതുന്നത്.