അര്‍മേനിയക്കെതിരെ ജയം ; ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രോയേഷ്യ
ഇന്നലെ നടന്ന യൂറോ ക്വാളിഫയിങ് മല്‍സരത്തില്‍ അര്‍മേനിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ക്രൊയേഷ്യ.വിജയത്തോടെ അവര്‍ ഗ്രൂപ്പ് ഡി യില്‍ ഓനാം സ്ഥാനത്ത് എത്തി. തുര്‍ക്കിയെ മറികടന്നു ആണ് അവര്‍ ലീഗ് ടോപ്പര്‍മാര്‍ ആയത്.അര്‍മേനിയ ടീമിനെതിരെ ആധിപത്യം പുലര്‍ത്തിയ ക്രോയേഷ്യ മല്‍സരത്തില്‍ ആകപ്പാടെ 26 ഷോട്ടുകള്‍ ആണ് നേടിയത്.13 ആം മിനുട്ടില്‍ ആന്ദ്രെ ക്രമാരിക്ക് നേടിയ ഗോളില്‍ ആണ് ക്രോയേഷ്യ ജയം നേടിയത്.

യൂറോയില്‍ ഇന്നലെ ഗ്രൂപ്പ് ഡി യില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ലാറ്റിവിയയെ എതിരില്ലാത്ത രണ്ടു ഗോളിന് വേള്‍സ് തോല്‍പ്പിച്ചു.29 ആം മിനുട്ടില്‍ ആരോണ്‍ റാംസേ (പെനാല്‍റ്റി),ഡേവിഡ് ബ്രൂക്ക്സ് എന്നിവര്‍ ആണ് വേല്‍സിന് വേണ്ടി ഗോളുകള്‍ കണ്ടെത്തിയത്.ടൂര്‍ണമെന്റില്‍ വേള്‍സ് ടീമിന്റെ രണ്ടാം ജയം ആണിത്.രണ്ടു ജയങ്ങളും നേടിയത് ലാറ്റിവിയക്കെതിരെ ആണ്.അഞ്ചു മല്‍സരങ്ങളില്‍ അഞ്ചും പരാജയപ്പെട്ട ലാറ്റിവിയ ഇപ്പോള്‍ ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.