യുവേഫ യൂറോ യോഗ്യത മല്‍സരം ; ക്രോയേഷ്യ – അര്‍മേനിയ പോരാട്ടം ഇന്ന്
ഇന്ന് രാത്രി ഒന്‍പതര മണിക്ക് നടക്കാന്‍ പോകുന്ന മല്‍സരത്തില്‍ അര്‍മേനിയ ജോര്‍ജിയ നാഷണല്‍ ടീമുകള്‍ യുവേഫ യൂറോ യോഗ്യത മല്‍സരത്തില്‍ ഏറ്റുമുട്ടും.ക്രൊയേഷ്യ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തും അര്‍മേനിയ മൂന്നാം സ്ഥാനത്തും ആയതിനാല്‍ ഇന്നതെ മല്‍സരം ഇരുകൂട്ടര്‍ക്കും വളരെ അധികം പ്രധാനപ്പെട്ടത് ആണ്.ഇന്നതെ മല്‍സരവിജയി ആയിരിക്കും ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ പോകുന്നത്.

സമനിലയോടെ ആണ് തുടങ്ങിയത് എങ്കിലും ക്രോയേഷ്യ തൊട്ടടുത്ത രണ്ടു കളികളിലും ജയം നേടി മികച്ച തിരിച്ചുവരവ് ആണ് നടത്തിയത്.കഴിഞ്ഞ ആഴ്ച്ച നടന്ന മല്‍സരത്തില്‍ എതിരാളികള്‍ ആയ ലാറ്റിവിയയെ സ്ലാവിക്ക് ടീം പരാജയപ്പെടുത്തിയത് എതിരില്ലാത്ത അഞ്ചു ഗോളിന് ആയിരുന്നു.ആ മല്‍സരത്തിലെ അതേ ഫൊര്മേഷന് തന്നെ ആയിരിക്കും ഇന്നതെ മല്‍സരത്തിലും മാനേജര്‍ ഡാലിക്ക് ഉപയോഗിക്കാന്‍ പോകുന്നത്.4-2-3-1 എന്ന പുതിയ ഫൊര്മേഷനില് നിലവിലെ ക്രൊയേഷ്യന്‍ ടീം കൂടുതല്‍ സന്തുലിതമായി കാണപ്പെടുന്നുണ്ട്.