നോര്‍ക്ക് മക്കഡോണിയക്കെതിരെ ഇറ്റലിക്ക് സമനില
ശനിയാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ നോര്‍ത്ത് മക്കഡോണിയ ഇറ്റലി ടീമിനെ സമനിലയില്‍ തളച്ചു.ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.നിലവില്‍ ഗ്രൂപ്പ് സി യില്‍ ഇറ്റലി മൂന്നാം സ്ഥാനത്താണ്.ഈ പോക്ക് തുടര്‍ന്നാല്‍ അസൂരിപ്പട യൂറോ 2024 യോഗ്യത നേടുമോ എന്നത് സംശയം ആണ്.

യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലി കളിയില്‍ ആധിപത്യം തുടക്കം മുതല്‍ക്ക് തന്നെ സ്ഥാപ്പിച്ചു.ഹാഫ് ടൈമിന് തൊട്ടുപിന്നാലെ ഒരു മികച്ച ഹെഡറിലൂടെ ഇമൊബൈൽ ഇറ്റലിക്ക് ലീഡ് നേടി കൊടുത്തു.അനേകം അവസരങ്ങള്‍ താരങ്ങള്‍ പാഴാക്കിയത് അവരെ തിരിഞ്ഞു കൊത്തും എന്നു ഇറ്റലി വിചാരിച്ചിരുന്നില്ല.80 ആം മിനുട്ടില്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു ഫ്രീ കിക്കില്‍ നിന്നു മക്കഡോണിയ മല്‍സരവിധി മാറ്റി എഴുതുകയായിരുന്നു.മിഡ്ഫീൽഡർ ബർദിയുടെ ഷോട്ട് ഇറ്റലി വലയിലേക്ക് കയറിയതോടെ മക്കഡോണിയ ആരാധകരുടെ ആഘോഷം ആരംഭിച്ചു.