ഭാഗ്യ ഗോളിലൂടെ ബെൽജിയം യോഗ്യതാ ഗ്രൂപ്പിൽ ഒന്നാമതെത്തി
ഇന്നലെ നടന്ന യോഗ്യത മല്‍സരത്തില്‍ അസര്ബയിച്ചാനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ബെല്‍ജിയം.വിജയം അവരെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചു.സൂപ്പര്‍ താരങ്ങള്‍ ആയ കെവിന് ഡി ബ്രൂയ്ന,കോര്‍ട്ടോയിസ് എന്നിവര്‍ക്ക് പരിക്ക് മൂലം കളിക്കാത്തത് ബെല്‍ജിയം ടീമിനു വലിയ തിരിച്ചടിയാണ്.

എന്നാല്‍ ഇന്നലത്തെ മല്‍സരത്തില്‍ അവര്‍ക്ക് വിനയായത് മോശം പിച്ചും കുതിച്ചുയരുന്ന താപനിലയും ആയിരുന്നു.അസര്ബയിജാനിലെ ദൽഗ അരീനയില്‍ വെച്ചായിരുന്നു മല്‍സരം. തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിയ്ക്കാന്‍ ബെല്‍ജിയം തുടങ്ങി എങ്കിലും ഭാഗ്യം തുണച്ച ഗോളില്‍ ആയിരുന്നു അവര്‍ വിജയം നേടിയത്.ജൊഹാൻ ബകയോക്കോയുടെ ലോംഗ് റേഞ്ച് ഷോട്ട് അബദ്ധവശാല്‍ കരാസ്കോയുടെ കാലില്‍ തട്ടി പന്ത് ദിശ മാറിയപ്പോള്‍ ഗോള്‍ കീപ്പര്‍ സഹ്രുദ്ദീൻ മെഹമ്മെദലിയേവിന് അത് തടയാന്‍ കഴിഞ്ഞില്ല.നാലില്‍ മൂന്നു മല്‍സരങ്ങള്‍ തോറ്റ അസര്ബയിജാന് ഗ്രൂപ്പില്‍ ഏറ്റവും അവസാന സ്ഥാനത്താണ്.