ബ്രൂണോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍
വെള്ളിയാഴ്ച നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ സ്‌ലോവാക്യയ്‌ക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി പോര്‍ച്ചുഗല്‍.ഇത് അവരുടെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം ആണ്.മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഫെർണാണ്ടസ് നേടിയ ഗോളില്‍ ആണ് പോര്‍ച്ചുഗല്‍ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയത്.നിലവില്‍ പതിനഞ്ച് പോയിന്റോടെ പോര്‍ച്ചുഗല്‍ ലീഗ് p
.png?auto=webp&format=pjpg&width=3840&quality=60)
ആദ്യ പകുതിയില്‍ പറങ്കി ടീമിനെ നല്ല രീതിയില്‍ പരീക്ഷിക്കാന്‍ സ്ലൊവേക്കിയ ടീമിന് കഴിഞ്ഞു.ലീഡ് നേടാന്‍ ചില മികച്ച അവസരങ്ങള്‍ ലഭിച്ചു എങ്കിലും അതൊന്നും മുതല്‍ എടുക്കാന്‍ ഫോര്‍വേഡുകള്‍ക്ക് കഴിഞ്ഞില്ല.ബ്രൂണോ 43 ആം മിനുട്ടില്‍ ഗോള്‍ കണ്ടെത്തിയതോടെ സ്ലോവേക്കിയക്കു മുന്നേറ്റം നടത്താന്‍ കഴിയാതെ പോയി.രണ്ടാം പകുതിയുടെ തുടക്കം മുതല്‍ക്ക് തന്നെ സ്ലോവേക്കിയ ടീമിനെതിരെ ആതിപത്യം സ്ഥാപ്പിക്കാന്‍ പോര്‍ച്ചുഗല്‍ ടീമിന് കഴിഞ്ഞു.ലക്സംബര്‍ഗ് ആണ് പോര്‍ച്ചുഗീസ് ടീമിന്‍റെ അടുത്ത മല്‍സരത്തിലെ എതിരാളികള്‍.