തകര്‍പ്പന്‍ വിജയം നേടി ബ്രസീല്‍ !!!!!!!!
2026 ലോകകപ്പ് യോഗ്യതാ ഉദ്ഘാടന മത്സരത്തിൽ ബൊളീവിയയെ സ്വന്തം തട്ടകത്തിൽ 5-1ന് തകർത്ത് ബ്രസീൽ ഒരു മികച്ച തുടക്കം കുറിച്ചു.അന്തരിച്ച ഇതിഹാസ താരം പെലെയെ മറികടന്ന് രാജ്യത്തിന്റെ ടോപ്പ് സ്കോററായി നെയ്മര്‍ ജൂനിയര്‍ മാറി.അടുത്തിടെ സൗദി ടീമായ അൽ-ഹിലാലിനൊപ്പം ചേർന്ന 31 കാരനായ നെയ്മർ, ആദ്യ പകുതിയിൽ ഒരു പെനാൽറ്റി പാഴാക്കി എങ്കിലും , 61, 93 മിനിറ്റുകളിൽ രണ്ട് ഗോളുകൾ സ്കോര്‍ ചെയ്ത് ബ്രസീലിന് വേണ്ടി താരം ആകപ്പാടെ 79 ഗോളുകള്‍ നേടി.
റയൽ മാഡ്രിഡിന്റെ റോഡ്രിഗോയും ഇരട്ടഗോളുമായി തിളങ്ങി, 24-ാം മിനിറ്റിൽ ബ്രസീലിന് വേണ്ടി ലീഡ് നേടി കൊടുത്തത് അദ്ദേഹം ആയിരുന്നു.ബാഴ്സലോണ വിങര്‍ ആയ റഫീഞ്ഞയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.നെയ്മര്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ നല്കിയ അവസരം മുതല്‍ എടുത്താണ് റഫീഞ്ഞ ഗോള്‍ നേടിയത്.ബൊളീവിയക്ക് വേണ്ടി വിക്ടർ അബ്രെഗോ ആശ്വാസ ഗോള്‍ കണ്ടെത്തി.അടുത്ത യോഗ്യത മല്‍സരത്തില്‍ പെറു ടീമിനെതിരെ ആണ് ബ്രസീല്‍ കളിയ്ക്കാന്‍ പോകുന്നത്.