കോണ്‍മിബോള്‍ ലോകകപ്പ് യോഗ്യത റൌണ്ട് ; ചിലി vs ഉറുഗ്വെ പോരാട്ടം
കോണ്‍മിബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ നാളെ ഇന്ത്യന്‍ സമയം രാവിലെ നാലര മണിക്ക് ഉറുഗ്വേയെ ചിലിയെ നേരിടാന്‍ ഒരുങ്ങുന്നുഉറുഗ്വെ സ്റ്റേഡിയം ആയ സെന്‍റനാരിയോയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.2026 ലോകകപ്പിൽ ദക്ഷിണ അമേരിക്കയെ പ്രതിനിധീകരിക്കാൻ ഇപ്പോള്‍ ഏഴ് രാജ്യങ്ങൾക്കു കഴിയും എന്നു ഫിഫ പ്രഖ്യാപ്പിച്ചിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്നെയാണ് ഉറുഗ്വെ ടീം തങ്ങളുടെ കോച്ച് ആയി ഇതിഹാസ മാനേജര്‍ ആയ മാര്‍ക്കോ ബിയെല്‍സയെ നിയമിച്ചത്.അദ്ദേഹത്തിന്റെ വരവോടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ ആയി മോശം ഫോമില്‍ ഉള്ള ടീമിനെ മാറ്റി എടുക്കാന്‍ കഴിയും എന്നു ഉറുഗ്വെ ബോര്‍ഡ് കരുത്തുന്നു.ലോകകപ്പിൽ നിന്ന് പുറത്തായതിന് ശേഷം ലൂയിസ് സുവാരസും എഡിൻസൺ കവാനിയും നിലവിലെ ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല.കോച്ച് ബിയെല്‍സയുടെ പ്രതീക്ഷ മുഴുവനും ഡാർവിൻ നൂനെസ്,മാനുവൽ ഉഗാർട്ടെ,ഫെഡറിക്കോ വാൽവെർഡെ എന്നിങ്ങനെയുള്ള യുവ താരങ്ങളില്‍ ആണ്.പരിക്ക് മൂലം അറൂഹോ പുറത്തു ഇരിക്കുന്നത് ഉറുഗ്വെ ടീമിന് വലിയ തിരിച്ചടിയാണ്.