Foot Ball International Football ISL Top News transfer news

ഐഎസ്എല്‍ ഉദ്ഘാടന മല്‍സരം ; കേരള ബ്ലാസ്റ്റേഴ്‌സ് vs ബെംഗളൂരു എഫ്‌സി

September 7, 2023

ഐഎസ്എല്‍ ഉദ്ഘാടന മല്‍സരം ; കേരള ബ്ലാസ്റ്റേഴ്‌സ് vs ബെംഗളൂരു എഫ്‌സി

ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 ന്റെ ഷെഡ്യൂൾ ഇന്ന് പുറത്തുവിട്ടു. സെപ്റ്റംബർ 21 ന് ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്ക് ആതിഥേയത്വം വഹിക്കും.ഇത് ഐ‌എസ്‌എല്ലിന്റെ പത്താം സീസണായിരിക്കും.ഈ സീസൺ മുതൽ പ്രമോഷനിലൂടെ ഐ-ലീഗ് ടീമുകളും ഇത്തവണ ലീഗില്‍ ഉണ്ടാകും.ഐഎസ്എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ടീമുകള്‍ കളിക്കുന്ന സീസണ്‍ ആയിരിയ്ക്കും ഇത്.

 

ഡിസംബർ വരെ ലീഗ് മത്സരങ്ങള്‍ ഉണ്ടാകും എന്നു അറിയിച്ചു.പകുതി മല്‍സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമേ പുറത്ത് വിട്ടിട്ടുള്ളൂ.കഴിഞ്ഞ സീസണിലെ ഐ-ലീഗ് ചാമ്പ്യൻമാരായ പഞ്ചാബ് എഫ്‌സി, നിലവിലെ ഐ‌എസ്‌എല്ലും ഡ്യൂറൻഡ് കപ്പ് ചാമ്പ്യനുമായ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെതിരെ ആദ്യ മല്‍സരത്തില്‍ കളിക്കും.മറ്റൊരു വമ്പന്‍ ക്ലബ് ആയ ഈസ്റ്റ് ബംഗാൾ അതിന്റെ ആദ്യ ഐഎസ്എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയുമായി കൊമ്പുകോർക്കും.

Leave a comment