“റഫറിമാരുടെ പിന്തുണ ലഭിക്കുന്നത് റയലിന് “
ഖത്തര്‍ ലോകക്കപ്പ് അര്‍ജന്‍റ്റീനക്ക് റഫറിമാരില്‍ നിന്ന് നല്ല പിന്തുണ ലഭിച്ചു എന്ന വാന്‍ ഗാളിന്റെ ആരോപണം ഇപ്പോള്‍ ഫുട്ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. വാന്‍ ഡൈക്ക് മുന്‍ കോച്ചിന്റെ ആരോപണം അപ്പോള്‍ തന്നെ തള്ളി കളഞ്ഞിരുന്നു.മുന്‍ യുണൈറ്റഡ് കോച്ച് ആയ പാട്ട്രിസ് എവ്രയും വാന്‍ ഗാളിനെതിരെ എതിരെ തിരിഞ്ഞിരുന്നു.
എന്നാല്‍ നിലവിലെ ഡച്ച് മാനേജര്‍ ആയ റൊണാള്‍ഡ് കോമാന്‍ വളരെ വിചിത്രമായ ഒരഭിപ്രായം ഈ കാര്യത്തില്‍ ഉന്നയിച്ചിരിക്കുകയാണ്.”ലൂയിസ് വാന്‍ ഗാളിന്റെ അഭിപ്രായം എനിക്ക് ഇല്ല.അദ്ദേഹത്തിന് അങ്ങനെ തോന്നി എങ്കിലും പറയാന്‍ പാടില്ലായിരുന്നു.ഇങ്ങനത്തെ കാര്യങ്ങള്‍ തെളിയിക്കുക വളരെ പാടുള്ള കാര്യം ആണ്.സ്പെയിനില്‍ ഞാന്‍ ഉണ്ടായിരുന്ന സമയത്ത് എനിക്ക് റയല്‍ മാഡ്രിഡിന് റഫറിമാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നതായി തോന്നിയിട്ടുണ്ട്.എന്നാല്‍ അത് തെളിയിക്കുക പ്രയാസം ആണ്.” യൂറോപ്പിയന്‍ ലാഡിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.