വാന്‍ ഗാളിന്റെ ആരോപണത്തെ തള്ളി വാന്‍ ഡൈക്ക്
ഖത്തര്‍ ലോകക്കപ്പ് അര്‍ജന്‍റ്റീന നേടാന്‍ വേണ്ടി പലരും ചരട് വലിച്ചു എന്ന ലൂയിസ് വാന്‍ ഗാളിന്റെ ആരോപണത്തെ തള്ളി പറഞ്ഞ് നെതര്‍ലാന്‍ഡ്സ് ക്യാപ്റ്റന്‍ വാന്‍ ഡൈക്ക്.”വാന്‍ ഗാള്‍ എന്ത് വേണമെങ്കിലും പറയട്ടേ, എന്നാല്‍ ഞാന്‍ അതിനൊന്നും പറയാന്‍ പോകുന്നില്ല. അദ്ദേഹത്തിന്റെ ആരോപണം അദ്ദേഹത്തിന്റെ മാത്രമാണ്.ഞാന്‍ ഒരു തരി പോലും ഇതിനെ പിന്തുണക്കുന്നില്ല.”ഇതായിരുന്നു വാന്‍ ഡൈക്കിന്‍റെ മറുപടി.

അര്‍ജന്‍റ്റീന – നെതര്‍ലാന്‍ഡ്സ് മത്സരം വളരെ അധികം പ്രശ്നങ്ങള്‍ നിറഞ്ഞത് ആയിരുന്നു.അതില്‍ താരങ്ങളെ നിയന്ത്രിക്കാന്‍ റഫറിയായ ലഹോസിനും കഴിഞ്ഞില്ല.റെക്കോര്‍ഡ് കാര്‍ഡുകള്‍ കണ്ട മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ ആണ് അര്‍ജന്‍റ്റീന ജയിച്ചത്.ഗോള്‍ കീപ്പര്‍ എമി മാര്‍ട്ടിനസിന്‍റെ മികവില്‍ ആണ് അന്നത്തെ മത്സരത്തില്‍ നെതര്‍ലാന്‍ഡ്സിനെ അര്‍ജന്‍റ്റീന മറികടന്നത്.