ഒഡീഷ പ്രൊജക്റ്റില്‍ തന്‍റെ വിശ്വാസം അര്‍പ്പിച്ച് സ്റ്റാര്‍ മാനേജര്‍ സെർജിയോ ലൊബെറ
ഇന്ത്യന്‍ ഫുട്ബോളില്‍ വളരെ അധികം ബഹുമാനിക്കപ്പെടുന്ന കോച്ചുമാരില്‍ ഒരാള്‍ ആണ് സെർജിയോ ലൊബേര.സ്പാനിഷ് ഹെഡ് കോച്ച് തന്റെ പുതിയ ക്ലബ്ബായ ഒഡീഷ എഫ്‌സിയിൽ താന്‍ ഇത്രയും കാലം ഐഎസ്എലില്‍ ഉണ്ടാക്കി എടുത്ത ട്രാക്ക് റെക്കോര്‍ഡ് തുടരാനുള്ള ലക്ഷ്യത്തില്‍ ആണ്.ചൈനയില്‍ പ്രവര്‍ത്തിച്ച ശേഷം എഫ്‌സി ഗോവ, മുംബൈ സിറ്റി എഫ്‌സി എന്നീ ക്ലബുകള്‍ക്ക് വേണ്ടി അദ്ദേഹം സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.

“സിറ്റി ഗ്രൂപ്പിന് വേണ്ടി ഞാന്‍ ചിലവഴിച്ച സമയം എനിക്ക് വളരെ വിലപ്പെട്ടത് ആണ്.എന്നാല്‍ ഒഡീഷ ടീമിന്‍റെ ജനറൽ മാനേജർ(അഭിക്ക് ചാറ്റർജി), ഉടമ രോഹൻ ശർമ്മ എന്നിവരുമായി നടത്തിയ ചര്‍ച്ചയാണ് എന്‍റെ ഈ പുതിയ തീരുമാനത്തിന് പിന്നില്‍.വളരെ നല്ല പ്രൊജക്റ്റ് ആണ് ഇവിടെ ഉള്ളത്.എന്തിനും പിന്തുണയുമായി ആളുകളും ഉണ്ട്.അതിനാല്‍ ഈ പുതിയ പ്രൊജക്റ്റ് എന്‍റെ പുതിയ ഒരു അദ്ധ്യായം ആണ്.ഞാന്‍ വളരെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒന്ന്.”