ചെന്നൈയിൻ എഫ്സി ഇന്ത്യൻ അണ്ടർ 17 താരം തങ്ലാൽസൂൺ ഗാംഗ്തെയെ സൈന്‍ ചെയ്തു
ഐഎസ്എൽ 2023-24 സീസണിന് മുന്നോടിയായി ചെന്നൈയിൻ എഫ്സി അണ്ടർ 17 മണിപ്പൂരി സ്ട്രൈക്കർ തങ്ലാൽസൂൺ ഗാംഗ്ട്ടെയെ ഒന്നിലധികം വർഷത്തെ കരാറിൽ ഉൾപ്പെടുത്തി.ഇന്ത്യ അണ്ടർ 17 ടീമിലെ പ്രകടനത്തിലൂടെ ആണ് താരം ക്ലബിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.ഈ സീസണിൽ ചെന്നൈ ടീമില്‍ ചേരുന്ന പത്താമത്തെ ഇന്ത്യൻ സൈനിംഗ് ആണ് താരം.

“ആദ്യം ഞാൻ ദൈവത്തിനും ചെന്നൈയിൻ എഫ്സിക്കും എന്നിൽ വിശ്വസിച്ചതിന് നന്ദി പറയുന്നു.ഒരു കുടുംബമെന്ന നിലയിൽ ഇവിടെ കൂടുതൽ ചരിത്രം സൃഷ്ടിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. ഞാൻ ക്ലബിനെ മാത്രമല്ല പ്രതിനിധീകരിക്കുന്നത്, എന്റെ കുടുംബത്തെയും നാട്ടിൽ ദുരിതമനുഭവിക്കുന്ന എന്റെ ആളുകളെയും പ്രതിനിധീകരിക്കുന്നു.”താരം ഡീല്‍ പൂര്‍ത്തിയായ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.കഴിഞ്ഞ വർഷം ഇന്ത്യയുടെ നാലാമത്തെ സാഫ് അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ നാല് ഗോളുകളുമായി ഗാംഗ്ടെ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.ഇത് കൂടാതെ AFC U-17 ഏഷ്യൻ കപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് മത്സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ അവസാന മിനുട്ടില്‍ വിജയ ഗോള്‍ നേടി അദ്ദേഹം ഹെഡ്ലൈന്‍സ് സൃഷ്ട്ടിച്ചിരുന്നു.