ഇന്ത്യൻ പരമ്പര കളിക്കാന്‍ താന്‍ ഉണ്ടാകാനിടയില്ല എന്ന് വെളിപ്പെടുത്തി ഗ്ലെന്‍ മാക്സ്വെല്‍
ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ തനിക്ക് ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ഏകദിന പരമ്പര നഷ്ടമാകാന്‍ സാധ്യതയുണ്ട് എന്ന് അറിയിച്ചു.മാക്‌സ്‌വെൽ കഴിഞ്ഞ വർഷം ഒരു സുഹൃത്തിന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കുമ്പോള്‍ കാലിന് പരിക്കേറ്റതിനെത്തുടർന്ന് മാച്ച് വീണ്ടെടുക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.ഇപ്പോൾ താരം തന്റെ ആദ്യത്തെ കുഞ്ഞിന്റെ ജനനത്തിനായി ഓസ്‌ട്രേലിയയിലാണ്.
ഈ മാസം അവസാനം ഇന്ത്യയിൽ നടക്കുന്ന ഓസ്‌ട്രേലിയയുടെ ഏകദിന പരമ്പര കളിക്കാന്‍ തനിക്ക് അതിയായ ആഗ്രഹം ഉണ്ട് എന്നാല്‍ ലോകക്കപ്പ് കളിക്കുക എന്നതാണ് തന്‍റെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യം എന്നും താരം വെളിപ്പെടുത്തി.തനിക്ക് ഇപ്പോള്‍ വേണ്ട രീതിയില്‍ പരിഗണനയും പിന്തുണയും നല്‍കുന്ന സിലക്റ്റര്‍മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.മാക്‌സ്‌വെൽ മാർച്ചിൽ വാങ്കഡെയിൽ ഇന്ത്യയ്‌ക്കെതിരായ ഏകദിനത്തിൽ കളിച്ചതിന് ശേഷം തന്റെ രാജ്യത്തിനായി ഇതുവരെ കളിച്ചിട്ടില്ല.ജൂലൈ തുടക്കത്തിൽ വാർവിക്‌ഷെയറിനായി ഒരു ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അദ്ദേഹം ഇതിനിടക്ക് കളിച്ചിരുന്നു.