” റഫറിയിങ്ങ് , വാര് പിഴവുകള്‍ ആഴ്സണലിന് അനുകൂലം ആയി “
ഞായറാഴ്ച ആഴ്സണലിനെതിരായ മത്സരത്തില്‍ തന്റെ താരങ്ങള്‍ നന്നായി കളിച്ചു എന്നും എന്നാല്‍ മത്സരം തോല്ക്കാന് കാരണം റഫറിയിങ്ങ് , വാര് അബദ്ധങ്ങള്‍ ആണ് എന്ന് മാനേജര്‍ എറിക് ടെന്‍ ഹാഗ് രേഖപ്പെടുത്തി.മത്സരത്തില്‍ ലീഡ് നേടിയത് യുണൈറ്റഡ് ആണ് എങ്കിലും വളരെ പെട്ടെന്ന് തന്നെ ആഴ്സണല്‍ തിരിച്ചടിച്ചു.

“എന്റെ താരങ്ങളെ ഒരിക്കലും ഞാന്‍ കുറ്റം പറയില്ല.ഞങ്ങൾ വളരെ മികച്ച കളിയാണ് കളിച്ചത്, പക്ഷേ എല്ലാം ഞങ്ങൾക്ക് എതിരായിരുന്നു.ഭാഗ്യം ഞങ്ങളെ തുണച്ചില്ല.ഗര്‍നാച്ചോ എങ്ങനെ ആണ് ഓഫ്സൈഡ് എന്നത് എനിക്ക് അറിയുന്നില്ല.ഇവര്‍ നോക്കുന്ന ആംഗിള്‍ തെറ്റ് ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.ഹോജ്ലണ്ടിനെ ഫൗള്‍ ചെയ്തത് മൂലം ഞങ്ങള്‍ക്ക് ലഭിക്കേണ്ട പെനാല്‍റ്റിയും റഫറി അനുവധിച്ചില്ല.കുറ്റം പറയണമെങ്കില്‍ പലതും പറയേണ്ടി വരും.എന്നാല്‍ വിധിയെ പഴിക്കേണ്ട കാര്യം ഇതിലില്ല.അടുത്ത മത്സരത്തില്‍ ഞങ്ങള്‍ തിരിച്ചുവരും.”ടെന്‍ ഹാഗ് മത്സരശേഷം പറഞ്ഞു.