യൂണിയന് ബെര്‍ലിനെ മൂന്നു ഗോളിന് തകര്‍ത്ത് ആര്‍ബി ലെപ്സിഗ്
കരുത്തര്‍ ആയ യൂണിയന് ബെര്‍ലിനെ എതിരില്ലാത്ത മൂന്നു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ആര്‍ബി ലെപ്സിഗ് തങ്ങളുടെ തുടര്‍ച്ചയായ രണ്ടാം ലീഗ് വിജയം റെജിസ്റ്റര്‍ ചെയ്തു.വിജയം നേടിയ ലെപ്സിഗ് ബെര്‍ലിനെ പിന്തള്ളി ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തി.ലെപ്സിഗിനു വേണ്ടി സാവി സിമന്‍സ്,ബെഞ്ചമിൻ സെസ്കോ എന്നിവര്‍ ഗോളുകള്‍ കണ്ടെത്തി.സ്കോര്‍ ചെയ്തത് കൂടാതെ സാവി സിമന്‍സ് മറ്റൊരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു.ഇത് യൂണിയന് ബെര്‍ലിന്റെ സീസണിലെ ആദ്യ തോല്‍വിയാണ്.

ഇന്നലെ നടന്ന മറ്റൊരു ബുണ്ടസ്ലിഗ മത്സരത്തില്‍ ഫ്രാങ്ക്ഫുട്ടിനെ എഫ്സി കോള്ണ് സമനിലയില്‍ തളച്ചു.43 ആം മിനുട്ടില്‍ ഫ്ലോറിയൻ കെയ്ൻസിലൂടെ ലീഡ് നേടിയ കോള്ണ് ഫ്രാങ്ക്ഫുട്ടിന്റെ എല്ലാ നീക്കങ്ങളും ചെറുത്തു നിന്നു.എന്നാല്‍ 87 ആം മിനുട്ടില്‍ നീൽസ് എൻകൂങ്കുവിലൂടെ സമനില നേടി കൊണ്ട് ബെര്‍ലിന്‍ വളര വിലപ്പെട്ട ഒരു പോയിന്റ് സ്വന്തമാക്കി.ലീഗിലെ ആദ്യ മത്സരത്തില്‍ വിജയം നേടി എങ്കിലും ഇത് തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തില്‍ ആണ് ലെപ്സിഗ് സമനിലയില്‍ കുരുങ്ങുന്നത്.