എമ്പോളിയെ രണ്ടു ഗോളിന് മറികടന്ന് യുവന്റ്റസ്
ഇന്നലെ നടന്ന സീരി എ മത്സരത്തില്‍ എംപോളിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് യുവന്റ്റസ് നല്ലൊരു തിരിച്ചുവരവ് നടത്തി.വിലപ്പെട്ട മൂന്നു പോയിന്റ് നേടിയ ഓള്‍ഡ് ലേഡി സീരി എ പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ട എമ്പോളിയാണ് സീരി എ യില്‍ അവസാന സ്ഥാനത്തുള്ളത്.

24 മിനിറ്റിനുശേഷം ക്യാപ്റ്റൻ ഡാനിലോയിലൂടെ ആണ് യുവന്റ്റസ് ലീഡ് നേടിയത്.തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ഗോള്‍ നേടാന്‍ ദുസാൻ വ്ലഹോവിച്ചിന് ലഭിച്ച അവസരം താരം നഷ്ട്ടപ്പെടുത്തി.യൂസഫ് മാലെ ഫെഡറിക്കോ ഗാട്ടിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാല്‍ട്ടി വ്ലഹോവിച്ച് നഷ്ട്ടപ്പെടുത്തി.അർകാദിയൂസ് മിലിക്കിന്റെ പാസിലൂടെ ഗോള്‍ നേടി കൊണ്ട് ചീസ യുവേയുടെ ലീഡ് ഇരട്ടിപ്പിച്ചു.ഇന്റര്‍നാഷണല്‍ ബ്രേക്കിന് ശേഷം കരുത്തര്‍ ആയ ലാസിയോയാണ് യുവന്റ്റസിന്റെ അടുത്ത മത്സരത്തിലെ എതിരാളി.