തുടര്‍ച്ചയായ മൂന്നാം വിജയം നേടി ബാഴ്സലോണ
റോബർട്ട് ലെവൻഡോവ്സ്കിയുടെ 85 ആം മിനുട്ടിലെ പെനാല്‍ട്ടിയിലൂടെ ഞായറാഴ്ച ഒസാസുനയിൽ നടന്ന മത്സരത്തിൽ ബാഴ്സലോണ 2-1 ന് കഠിനമായ വിജയം നേടി.നിലവിലെ ലാലിഗ ചാമ്പ്യന്മാർ ഗെറ്റാഫെക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഒരു ഗോൾരഹിത സമനിലയോടെ ആരംഭിച്ചു എങ്കിലും തുടർച്ചയായ മൂന്നാം വിജയം ആണ് അവര്‍ ഇന്നലെ നേടിയത്.
തുടക്കത്തില്‍ കളി നിയന്ത്രിക്കാന്‍ ബാഴ്സ ഏറെ പാടുപ്പെട്ടു.ഒസാസുനക്കെതിരെ ഹോം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരം പൊതുവേ വളരെ കഠിനം ആയിരിക്കും.45 ആം മിനുട്ടില്‍ ഗുണ്ടോഗന് നല്കിയ ക്രോസില്‍ ഗോള്‍ നേടി കൊണ്ട് കൂണ്ടേയാണ് ബാഴ്സക്ക് ലീഡ് നേടി കൊടുത്തത്.ഫ്രഞ്ച് താരത്തിന്റെ ഈ സീസണിലെ ബാഴ്സയുടെ ആദ്യ ഗോള്‍ ആണിത്.76 ആം മിനുട്ടില്‍ എസെക്വൽ അവില നേടിയ ഗോളിലൂടെ സമനില പിടിച്ചതോടെ ബാഴ്സ വീണ്ടും സമ്മര്‍ദത്തിലായി.84 ആം മിനുട്ടില്‍ ബോക്സില്‍ അലജാൻഡ്രോ കാറ്റേന ലെവന്‍ഡോസ്ക്കിയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍ട്ടിയാണ് കളിയുടെ ഗതി മാറ്റി മറച്ചത്.