യുണൈറ്റഡിനെ എക്സ്ട്രാ ടൈമില്‍ മറികടന്നു ആഴ്സണല്‍
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ മൂന്നു ഗോള്‍ നേടി കൊണ്ട് ആഴ്സണല്‍ മികച്ച ഒരു തിരിച്ചുവരവ് നടത്തി.രണ്ടാമത്തെയും മൂന്നാമത്തെയും ഗോള്‍ ആഴ്സണല്‍ നേടിയത് എക്സ്ട്രാ ടൈമില്‍ ആയിരുന്നു.വിജയം നേടിയ ആഴ്സണല്‍ ലീഗില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്.രണ്ടു മത്സരങ്ങള്‍ തോറ്റ മാഞ്ചസ്റ്റര്‍ ആകട്ടെ പതിനൊന്നാം സ്ഥാനത്തും.

മാർക്കസ് റാഷ്ഫോർഡിലൂടെ 27 ആം മിനുട്ടില്‍ തന്നെ ലീഡ് നേടി എങ്കിലും തൊട്ടടുത്ത നിമിഷത്തില്‍ തന്നെ മാർട്ടിൻ ഒഡെഗാർഡ് ആഴ്സണലിന് വേണ്ടി സമനില ഗോള്‍ നേടി.88 ആം മിനുട്ടില്‍ അര്‍ജന്റ്റയിന്‍ താരമായ ഗര്‍നാച്ചോ നേടിയ ഗോളില്‍ യുണൈറ്റഡ് വിജയം നേടി എന്ന് കരുതി എങ്കിലും വാര് അത് റദ്ദ് ചെയ്തു.സമ്മര്‍ സൈനിങ്ങ് ആയ ഡേക്ലാന്‍ റൈസ് ആണ് ആഴ്സണലിന് വേണ്ടി വിജയ ഗോള്‍ നേടിയത്.ഗബ്രിയേല്‍ ജീസസിലൂടെ ആഴ്സണല്‍ മൂന്നാം ഗോളും നേടി.ഇന്റര്‍നാഷണല്‍ ബ്രേക്ക് ഉള്ളത് മൂലം ഇനി പ്രീമിയര്‍ ലീഗ് ആരംഭിക്കാന്‍ പോകുന്നത് സെപ്റ്റംബര്‍ 16 മുതല്‍ ആണ്.