ജാക്ക് ഗ്രീലിഷ് പരിക്ക് മൂലം ഉക്രെയ്ൻ, സ്കോട്ട്ലൻഡ് മത്സരങ്ങൾ കളിച്ചേക്കില്ല
ഇത്തിഹാദിൽ ഫുൾഹാമിനെതിരായ സിറ്റി 5-1 നു ജയിച്ച പ്രീമിയർ ലീഗ് മത്സരത്തില്‍ തുടയെല്ലിന് പരിക്കേറ്റതിനാൽ ഗ്രീലിഷ് ഉണ്ടായിരുന്നില്ല.ഇത് ഇംഗ്ലണ്ട് നാഷണല്‍ ടീമിന് ഒരു കനത്ത തിരിച്ചടിയാണ്.ഇന്റര്‍നാഷണല്‍ ബ്രേക്ക് നാളെ മുതല്‍ ആരംഭിക്കും.ഇംഗ്ലണ്ട് ടീം ഈ ബ്രേക്കില്‍ സ്കോട്ട്ലാന്‍ഡ് ,യുക്രെയിന് എന്നീ ടീമുകളെ നേരിടും.

ഈ മത്സരങ്ങള്‍ക്ക് ഒന്നും താരത്തിനെ ലഭിച്ചേക്കില്ല എന്ന് സിറ്റിയുടെ നിലവിലെ ആക്ടിംഗ് കോച്ച് ലിലോ വെളിപ്പെടുത്തിയിരുന്നു.പോളണ്ടിൽ നടക്കുന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ആണ് ഇംഗ്ലണ്ട് യുക്രെയിനെ നേരിടാന്‍ പോകുന്നത്.സ്കോട്ട്ലാന്‍ഡിനെതിരെ നടക്കുന്നത് സൗഹൃദം ആണ് എങ്കിലും യുക്രെയിന് മത്സരത്തില്‍ ഗ്രീലിഷിന്റെ അഭാവം കോച്ച് സൌത്ത്ഗേറ്റിനെ വലിയ രീതിയില്‍ ബാധിക്കും.പരിക്ക് മൂലം സിറ്റി ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ ജോണ്‍ സ്റ്റോന്‍സിന്റെ സേവനവും ഇംഗ്ലണ്ട് നാഷണല്‍ ടീമിന് ലഭിച്ചേക്കില്ല.