” ഹേ ജൂഡ് ” – സാന്‍റിയാഗോ ബെര്‍ണാബ്യു പാടുന്നു !!!!!
ശനിയാഴ്ച ഗെറ്റാഫെയ്‌ക്കെതിരായ റയൽ മാഡ്രിഡിനു 95 ആം മിനുട്ടില്‍ ഗോള്‍ നേടിയതോടെ ജൂഡ് ബെലിംഗ്ഹാം റയല്‍ ആരാധകരുടെ ഏറ്റവും പുതിയ സൂപ്പര്‍സ്റ്റാര്‍ ആയി.താരം കഴിഞ്ഞ നാല് മത്സരങ്ങളിലും റയലിന് വേണ്ടി ഗോളുകള്‍ നേടിയിട്ടുണ്ട്.താരത്തിനു വേണ്ടി റയല്‍ മുടക്കിയ എല്ലാ ചിലി കാശും മൂല്യം ഉള്ളതാണ് എന്ന് താരം ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

ഇന്നലെ മത്സരശേഷം മാധ്യമങ്ങളെ കണ്ടു സംസാരിച്ച ജൂഡ് ബെര്‍ണാബ്യുവില്‍ കേള്‍ക്കുന്ന മുഴക്കം ആണ് താന്‍ കേട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഒച്ചയാര്‍ന്നത് എന്ന് വെളിപ്പെടുത്തി.മത്സരം പൂര്‍ത്തിയായപ്പോള്‍ റയല്‍ മാഡ്രിഡ് ആരാധകര്‍ പ്രമുഖ ഇതിഹാസ ബാന്‍ഡ് ആയ ബീറ്റിത്സിന്റെ പ്രശസ്ത ഗാനമായ ” ഹേ ജൂഡ് ” താരത്തിനു വേണ്ടി പാടിയിരുന്നു.അത് കേട്ടപ്പോള്‍ തന്‍റെ കാലുകള്‍ വിറച്ചു എന്നും താരം കൂട്ടിച്ചേര്‍ത്തു.ഇത് പോലുള്ള നിമിഷങ്ങള്‍ വീണ്ടും ആരാധകര്‍ക്ക് സമ്മാനിക്കുക എന്നതാണ് തന്‍റെ ലക്‌ഷ്യം എന്നും അദ്ദേഹം വെളിപ്പെടുത്തി.