തുടര്‍ച്ചയായ രണ്ടാം വിജയം നേടാന്‍ പിഎസ്ജി
ലീഗ് 1 ല്‍ ഇന്ന് ചാമ്പ്യന്‍മാരായ പിഎസ്ജി ലിയോണിനെ നേരിടാന്‍ ഒരുങ്ങുന്നു.തങ്ങളുടെ ചിര വൈരികള്‍ ആയ ലിയോണിനെ ആണ് പിഎസ്ജി നേരിടാന്‍ പോകുന്നത്.ഇരു കൂട്ടരും മികച്ച ഫോമില്‍ അല്ല എങ്കിലും ചരിത്രപരമായി ഇരു ക്ലബുകളും തമ്മില്‍ അതീവ വൈരാഗ്യം വെച്ച് പുലര്‍ത്തുന്നുണ്ട്.
മൂന്നില്‍ ഒരു മത്സരം മാത്രം ജയിച്ച പിഎസ്ജി നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്.ആദ്യ രണ്ടു മത്സരങ്ങളിലും സമനില നേടിയ പിഎസ്ജി കഴിഞ്ഞ മത്സരത്തില്‍ ആണ് ഫോമിലേക്ക് ഉയര്‍ന്നത്.ഇന്നത്തെ മത്സരത്തില്‍ ജയിച്ചാല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ അവര്‍ക്ക് കഴിയും.പുതിയ കോച്ച് ലൂയി എന്‍റിക്ക്വെക്ക് കീഴില്‍ പിഎസ്ജി ഒരു ടീം എന്ന നിലയില്‍ മികച്ച ഫുട്ബോള്‍ കളിക്കാന്‍ തുടങ്ങിയിട്ടില്ല.യുവ താരങ്ങള്‍ ആയ ഉസ്മാന്‍ ഡേമ്പലെ,കിലിയന്‍ എംബാപ്പേ എന്നിങ്ങനെ വളരെ പ്രതിഭാ സമ്പന്നമായ ഒരു സ്ക്വാഡ് ആണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്.