എംപോളിയെ തകര്‍ത്ത് വിലപ്പെട്ട മൂന്നു പോയിന്റ് നേടാന്‍ യുവന്റ്റസ്
സീരി എ യില്‍ ഇന്ന് യുവന്റ്റസ് കളിക്കാന്‍ ഇറങ്ങുന്നുണ്ട്.കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ തോറ്റ എംപൊളിയാണ് അവരുടെ എതിരാളി.തോറ്റ മത്സരങ്ങളില്‍ എതിര് ടീമിന്റെ വലയിലേക്ക് ഒരു ഗോള്‍ നേടാന്‍ പോലും അവര്‍ക്ക് കഴിഞ്ഞിട്ടില്ല.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേകാലിന് എംപൊളിയുടെ ഹോം സ്റ്റേഡിയമായ കാർലോ കാസ്റ്റെലാനിയില് വെച്ചാണ് മത്സരം.
കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും ഉള്‍പ്പടെ നാല് പോയിന്റുമായി യുവേ സീരി എ ലീഗ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ അലെഗ്രി സംഘത്തിനു കഴിഞ്ഞേക്കും.ഇകഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം വേറെ വേറെ ഫസ്റ്റ് ഇലവന് ആണ് അലെഗ്രി ഉപയോഗിച്ചത്.ഇന്നത്തെ മത്സരത്തിലും അങ്ങനെ തന്നെ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ട്.ടീമിലെ താരങ്ങളുടെ മോശം ഫോം കോച്ചിന് തലവേദന സൃഷ്ട്ടിക്കുന്നുണ്ട് എങ്കിലും സ്ട്രൈക്കര്‍ ദുസാൻ വ്ലഹോവിച്ചില് ആണ് അദ്ദേഹത്തിന്റെ മുഴുവന്‍ പ്രതീക്ഷയും.ഈ സീസണില്‍ യുവെക്ക് വേണ്ടി കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം അദ്ദേഹം ഗോള്‍ നേടിയിട്ടുണ്ട്.