അത്ലറ്റിക്കോ vs സെവിയ്യ മത്സരം ‘അസാധാരണമായ’ കനത്ത മഴയെത്തുടർന്ന് മാറ്റിവച്ചു
സ്പാനിഷ് തലസ്ഥാനത്ത് “അസാധാരണമായ” കനത്ത മഴ ഉണ്ടാവുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അത്ലറ്റിക്കോ മാഡ്രിഡും സെവിയ്യയും ഇന്ന് നടക്കാന്‍ ഇരുന്ന ലാലിഗ മത്സരം മാറ്റിവെച്ചു.ഇതിനെ തുടര്‍ന്ന് നഗരത്തിലെ ആളുകളോട് അവരുടെ വീട്ടില്‍ തന്നെ ഇരിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കാലാവസ്ഥ വകുപ്പ് ഇന്ന് രാവിലെ അത്ലറ്റിക്കോ മാഡ്രിഡ് സിഈഓ , ലാലിഗ ചെയര്മാന് , സെവിയ്യ ബോര്‍ഡ് ചെയര്മാന് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം എടുത്തത്.മത്സരത്തിന്റെ പുതിയ തീയതിയും സമയവും ലാലിഗ ഉടൻ അറിയിക്കും. കാറ്റലോണിയയിലെയും വലൻസിയൻ ലോക്കാലിട്ടിയേയും മഴ ബാധിച്ചിട്ടുണ്ട്.എന്നാല്‍ ഈ മത്സരം മാത്രമേ തല്ക്കാലം മാറ്റിവെച്ചിട്ടുള്ളൂ.കഴിഞ്ഞ തിങ്കളാഴ്ച റയോ വല്ലെക്കാനോയെ 7-0ന് തോൽപ്പിച്ച് അത്ലറ്റിക്കോ മാഡ്രിഡ് ഈ സീസണിൽ ഇതുവരെയുള്ള തങ്ങളുടെ മൂന്ന് ലീഗ് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നേടിയിട്ടുണ്ട്, അതേസമയം സെവിയ്യ മൂന്നിൽ മൂന്ന് തോൽവികൾ നേടി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.