ജൈത്രയാത്ര തുടരാന്‍ ബാഴ്സലോണ
സെപ്തംബർ ഇന്റർനാഷണൽ ബ്രേക്കിന് മുമ്പുള്ള അവസാന മത്സരത്തിൽ ഇന്ന് ഒസാസുനയിലേക്ക് പോകാനുള്ള ഒരുക്കത്തില്‍ ആണ് ബാഴ്സലോണ.തുടര്‍ച്ചയായ മൂന്നാം മത്സരം വിജയിക്കാനുള്ള ലക്ഷ്യത്തില്‍ ആണ് സാവിയും കൂട്ടരും.സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റ് നേടിയ കാറ്റലൻ ടീം പട്ടികയിൽ നാലാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ബാഴ്സക്ക് കഴിയും.നാല് മത്സരങ്ങള്‍ ജയിച്ച റയല്‍ മാഡ്രിഡ് ആണ് നിലവില്‍ ലീഗ് ടോപ്പര്‍മാര്‍.ഇന്നത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അവസാന ദിനത്തില്‍ ജോവ ഫെലിക്സ്,ജോവ കാന്‍സ്ലോ എന്നിവരെ സൈന്‍ ചെയ്തു എങ്കിലും ഇന്നത്തെ മത്സരത്തില്‍ ഇരുവരും കളിക്കാനുള്ള സാധ്യത വളരെ കുറവ് ആണ്.പരിക്ക് മൂലം പെഡ്രിയും അറൂഹോയും ഇന്ന് കളിച്ചേക്കില്ല.സസ്പെന്‍ഷന്‍ പൂര്‍ത്തിയായ റഫീഞ്ഞ ഇന്നത്തെ മത്സരത്തില്‍ തിരിച്ചെത്തിയേക്കും.