ലീഗില്‍ രണ്ടാം ജയം തേടി ചെല്‍സി
പ്രീമിയര്‍ ലീഗില്‍ ഇന്ന് ചെല്‍സി തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ കളിക്കാന്‍ ഇറങ്ങുന്നു.നോട്ടിംഗ്ഹാം ഫോറസ്റ്റ് ആണ് അവരുടെ എതിരാളികള്‍.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.പ്രീമിയര്‍ ലീഗില്‍ ചെല്‍സിയുടെ തുടക്കം മോശം ആയിരുന്നു എങ്കിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ലണ്ടന്‍ ബ്ലൂസ് കാണിക്കുന്നുണ്ട്.
പ്രീമിയര്‍ ലീഗില്‍ ലൂട്ടോന് ടൌണിനെതിരെ വളരെ മികച്ച ഫുട്ബോള്‍ ആണ് ചെല്‍സി കാഴ്ച്ചവെച്ചത്.എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അവരുടെ വിജയം.ഈ മിഡ്വീക്കില്‍ നടന്ന ഈഎഫ്എല്‍ കപ്പില്‍ ചെല്‍സി എഎഫ്സി വിമ്പില്ട്ടനിനെയും ചെല്‍സി തോല്‍പ്പിച്ചിരുന്നു. പ്രീമിയര്‍ ലീഗില്‍ രണ്ട് തോല്‍വിയും ഒരു ജയവും നേടിയ ഫോറസ്റ്റ് നിലവില്‍ പതിനാലാം സ്ഥാനത് ആണ്.ഇഎഫ്എല്‍ കപ്പില്‍ ബെന്‍ളിക്കെതിരെ ഒരു ഗോളിന് തോല്‍വി നേരിട്ട് നോട്ടിംഗ്ഹാം ഫോറസ്റ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.