EPL 2022 European Football Foot Ball International Football Top News transfer news

കാണികള്‍ക്ക് മുന്നില്‍ കാലിടറി ബോറൂസിയ ഡോര്‍ട്ടുമുണ്ട്

September 2, 2023

കാണികള്‍ക്ക് മുന്നില്‍ കാലിടറി ബോറൂസിയ ഡോര്‍ട്ടുമുണ്ട്

ബുണ്ടസ്‌ലിഗയിലെ പുതുമുഖങ്ങള്‍ ആയ ഹൈഡൻഹൈമിനെതിരെ ഹോം ഗ്രൗണ്ടിൽ സമനില കുരുക്കില്‍ അകപ്പെട്ട് ബോറൂസിയ ഡോര്‍ട്ടുമുണ്ട്.കളി തുടങ്ങി പതിനഞ്ചു മിനുട്ടില്‍ ഇരട്ട ഗോള്‍ നേടി മികച്ച രീതിയില്‍ കളിച്ച് കൊണ്ടിരുന്ന ബോറൂസിയക്ക് അവസാന മിനുട്ടുകളില്‍ കാല്‍ ഇടറി.ഇത് ലീഗിലെ ബോറൂസിയയുടെ തുടര്‍ച്ചയായ രണ്ടാം സമനില ഗെയിം ആണ്.

Emre Can and Marcel Sabitzer react during Borussia Dortmund's disappointing Bundesliga draw against Heidenheim.

 

ജൂലിയൻ(7) ബ്രാൻഡ് ക്യാപ്റ്റൻ എമ്രെ കാൻ (15) എന്നിവര്‍ ബോറൂസിയക്ക് വേണ്ടി വല കണ്ടെത്തി.ലീഡ് ഇനിയും വര്‍ധിപ്പിക്കാന്‍ മഞ്ഞപ്പടക്ക് ഒരുപാട് അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നു എങ്കിലും മുന്നേറ്റ നിരയിലെ താരങ്ങള്‍ അതെല്ലാം തുലച്ചു.രണ്ടാം പകുതിയില്‍ തണുപ്പന്‍ മട്ടില്‍ കളിച്ച ബോറൂസിയക്ക് കളിയിലെ നിയന്ത്രണം നഷ്ട്ടം ആയി.61 മിനുട്ടില്‍ എറൻ ഡിങ്കി  ഗോള്‍ കണ്ടെത്തിയതോടെ ബോറൂസിയ സമ്മര്‍ദത്തില്‍ അടിപതറാന്‍ തുടങ്ങി.82 ആം മിനുട്ടില്‍ ടിം ക്ലെയിൻഡിയൻസ്റ്റ് തനിക്ക് ലഭിച്ച പെനാല്‍റ്റി വലയില്‍ എത്തിച്ചതോടെ മൂന്നു പോയിന്റ്‌ ഡോര്‍ട്ടുമുണ്ടിനു കൈയ്യകലത് നിന്ന് നഷ്ട്ടപ്പെട്ടു.

Leave a comment