Cricket Cricket-International Top News

രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം

September 2, 2023

author:

രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റ് ജയം

 

വെള്ളിയാഴ്ച കിംഗ്‌സ്‌മീഡിൽ നടന്ന രണ്ടാം ടി20 ഇന്റർനാഷണൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ജയത്തോടെ മൂന്ന് മത്സരങ്ങൾ ഉള്ള പരമ്പര ഓസ്‌ട്രേലിയ 2-0 സ്വന്തമാക്കി. എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം ആണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് 164 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 14.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്‌ഷ്യം മറികടന്നു.

മാത്യു ഷോർട്ടിന്റെയും ക്യാപ്റ്റൻ മിച്ചൽ മാർഷിന്റെയും കരുത്തിലാണ് ഓസ്‌ട്രേലിയ വിജയിച്ചത്. പേസർമാരായ സീൻ ആബട്ടും നഥാൻ എല്ലിസും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഐഡൻ മാർക്രം 49 റൺസ് നേടി. ഓസ്‌ട്രേലിയയുടെ നാല് താരങ്ങൾ ഒറ്റ അക്കത്തിൽ പുറത്തായി. ഓസ്‌ട്രേലിയക്ക് വേണ്ടി മാത്യു ഷോർട്ട് 66 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ മിച്ചൽ മാർഷ് പുറത്താകാതെ 79 റൺസ് നേടി.

Leave a comment