കോഹ്ലിയെ അല്ല , രോഹിതില്‍ ശ്രദ്ധ പുലര്ത്തു – പാക്ക് ബോളര്‍മാര്‍ക്ക് ഉപദേശം നല്കി വഹാബ് റിയാസ്
2023 ലെ ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ഏറ്റുമുട്ടൽ നാളെ നടക്കും.രണ്ടു ടീമും തങ്ങളുടെ പഴയ ശത്രുത പിച്ചില്‍ പുതിയ തലത്തില്‍ എത്തിക്കാനുള്ള ലക്ഷ്യത്തില്‍ ആണ്.മത്സരത്തിന് മുന്നോടിയായി, മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഹാബ് റിയാസ്, ശനിയാഴ്ച ഇരുടീമുകളും മുഖാമുഖം വരുമ്പോൾ പാകിസ്ഥാനെതിരെ സൂക്ഷിക്കേണ്ട താരം കോഹ്ലിയല്ല രോഹിത് ശര്‍മയാണ് എന്ന് വെളിപ്പെടുത്തി.

“രോഹിത് ശർമ്മയെ നേരത്തെ പുറത്താക്കാൻ പാകിസ്ഥാൻ ഒരു വഴി കണ്ടെത്തണം. പാകിസ്ഥാനെതിരെ അദ്ദേഹം തുടർച്ചയായി കൂറ്റൻ സ്കോറുകള്‍ നേടിയിട്ടുണ്ട്.ന്യൂ ബോളില്‍ ശര്‍മയുടെ വിക്കറ്റ് നേടാന്‍ ബാബറും ഇമാമും നന്നായി പരിശ്രമിക്കേണ്ടത് ഉണ്ട്.”റിയാസ് സാൽമി ടിവിയിൽ പറഞ്ഞു.ഇത് കൂടാതെ നാളത്തെ മത്സരത്തില്‍ ആദ്യ പത്തോവറില്‍ ആര് ഏറ്റവും നല്ല രീതിയില്‍ സ്കോര്‍ ചെയ്യുന്നുവോ അവര്‍ ആയിരിക്കും ജയിക്കാന്‍ പോവുന്നത് എന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയും പാക്ക് ടീമും ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരില് വല്ലാതെ ആശ്രയിച്ചിരിക്കുന്നത് കൊണ്ട് ആദ്യ പവര്‍ പ്ലേ വളരെ അധികം പ്രധാനപ്പെട്ടത് ആണ് എന്നും റിയാസ് പറഞ്ഞു.