എസി മിലാന് മൂക്കുകയര്‍ ഇടാന്‍ റോമ !!!!!!
സീരി എ യില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം.എസി മിലാന്‍ സീരി എ കറുത്ത കുതിരകള്‍ ആയ റോമയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേകാലിന് ആണ് മത്സരം.റോമയുടെ ഹോം സ്റ്റേഡിയമായ ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയം നേടിയ എസി മിലാന്‍ ആണ് സീരി എ ടേബിളില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.
രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു ജയവും ഒരു സമനിലയും നേടിയ റോമയുടെ അവസ്ഥ വളരെ പരിതാപകരമാണ്.നിലവില്‍ അവര്‍ ലീഗ് പട്ടികയില്‍ പതിമൂന്നാം സ്ഥാനത് ആണ്.കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം കോച്ച് മൊറീഞ്ഞോക്ക് ബാന്‍ മൂലം ഡഗ് ഔട്ടില്‍ നില്‍ക്കാന്‍ കഴിയില്ലായിരുന്നു.ഇന്നത്തെ മത്സരത്തില്‍ അദ്ദേഹം തിരിച്ചുവരും.മികച്ച ഫോമില്‍ ഉള്ള മിലാനെ എങ്ങനെ മൊറീഞ്ഞോ തടഞ്ഞു നിര്‍ത്തും എന്ന കാത്തിരിപ്പില്‍ ആണ് റോമ ആരാധകര്‍.