ആരോഗ്യം മെച്ചപ്പെട്ടു ; ലൂയിസ് റൂബിയാലെസിന്റെ അമ്മ ആശുപത്രി വിട്ടു
സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിന്റെ അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.തന്റെ മകനെതിരെ എല്ലാവരും നിയമനടപടിക്ക് വേണ്ടി ആഹ്വാനം ചെയ്തതില്‍ ഉള്ള പ്രതിഷേധത്തില്‍ തിങ്കളാഴ്ച പള്ളിയിൽ സ്വയം പൂട്ടിയിട്ട് നിരാഹാര സമരം നടത്തി വരുകയായിരുന്നു അദ്ദേഹത്തിന്റെ അമ്മ.
.jpg?auto=webp&format=pjpg&width=3840&quality=60)
ആരോഗ്യം മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് അവരെ ആശുപത്രിയില്‍ ചേര്‍ത്തിയത്. സ്പെയിനിന്റെ തെക്കൻ തീരത്തുള്ള മോട്രിലിലെ ഡിവിന പാസ്റ്റോറ പള്ളിയിൽ നിന്നാണ് ഏഞ്ചലസ് ബെജാര്‍ തന്റെ നിരാഹാര സമരം നടത്തിയത്.ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞതിനു ശേഷം അവര്‍ റൂബിയാലസിനൊപ്പം വീട്ടില്‍ പോയി എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി.ഈ കേസിന് കൂടുതല്‍ സങ്കീർണത വരുത്തി കൊണ്ട് ഹെർമോസോയും ടീമംഗങ്ങളും കളി കഴിഞ്ഞ് ടീം ബസിൽ ചുംബിക്കുന്നതിനെക്കുറിച്ച് ചിരിക്കുന്നതും ചർച്ച ചെയ്യുന്നതുമായ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.