സ്പെയിൻ ടീമിന് തന്‍റെ അവാര്‍ഡ് സമര്‍പ്പിച്ച് സ്റ്റാര്‍ മാനേജര്‍ സറീന വീഗ്മാൻ
വ്യാഴാഴ്ച മൊണാക്കോയിൽ നടന്ന ചടങ്ങില്‍ യുവേഫ വനിതാ കോച്ച് ഓഫ് ദി ഇയർ അവാർഡ് സറീന വിഗ്മാൻ ഏറ്റുവാങ്ങിയിരുന്നു.2023 വനിതാ ലോകകപ്പ് നേടിയ സ്പാനിഷ് ടീമിന് അവാർഡ് സമർപ്പിക്കുകയാണ് എന്ന് പറഞ്ഞ വിഗ്മാന്‍ സ്പാനിഷ് വനിത ടീമിന് പറയാനുള്ളത് എല്ലാവരും ക്ഷമയോടെ കേള്‍ക്കണം എന്നും വെളിപ്പെടുത്തി.

വിഗ്മാന്‍ നയിച്ച ഇംഗ്ലണ്ട് ടീം ലോകക്കപ്പില്‍ ഫൈനല്‍ വരെ എത്തിയിരുന്നു.റുബിയാലെസിനെ താഴെ ഇറക്കാന്‍ പല ദിക്കില്‍ നിന്നും സമ്മര്‍ദം ഉണ്ട് എങ്കിലും അദ്ദേഹം തന്‍റെ സ്ഥാനത് ഇപ്പോഴും തുടരുന്നുണ്ട്.ജെന്നി ഹെർമോസോയുടെ സമ്മതത്തോടെ ആണ് അവരെ ചുംബിച്ചത് എന്നാണ് അദ്ദേഹത്തിന്‍റെ ന്യായം.യുവേഫയുടെ മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്പാനിഷ് ഫുട്ബോളര്‍ ആയ ഐറ്റാന ബോൺമതിയും തന്‍റെ സഹതാരത്തിന് പിന്തുണയുമായി എത്തിയിരുന്നു.