മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിന്റെ റെഗ്വിലോണെ ലോണിൽ ഒപ്പിടാൻ ഒരുങ്ങുന്നു
മാഞ്ചസ്റ്റർ യുണൈറ്റഡ് ടോട്ടൻഹാമിൽ നിന്നുള്ള സീസൺ ലോണിൽ സെർജിയോ റെഗുയിലിനെ സൈൻ ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.ചെൽസിയുടെ മാർക്ക് കുക്കുറെല്ലയെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി കൊണ്ട് റെഗുയിലിയന് ഒരവസരം നല്കാന് തീരുമാനിച്ചിരിക്കുകയാണ് ടെന്‍ ഹാഗ്.

തുടയെല്ലിന് പരിക്കേറ്റ് ലൂക്ക് ഷാ ആഴ്ചകളോളം പുറത്തിരിക്കുകയാണെന്ന് മനസ്സിലാക്കിയ യുണൈറ്റഡ് ലെഫ്റ്റ് ബാക്ക് സൈനിങ്ങ് നടത്താനുള്ള ലക്ഷ്യത്തില്‍ ആണ്.കഴിഞ്ഞ വർഷം അത്ലറ്റിക്കോ മാഡ്രിഡിൽ ലോണിനായി ചെലവഴിച്ചതിന് ശേഷം ടീമിലേക്ക് തിരിച്ചെത്തി എങ്കിലും പുതിയ സ്പർസ് ഹെഡ് കോച്ച് ആൻഗെ പോസ്റ്റെകോഗ്ലോ താരത്തിനെ ആദ്യ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.25 മില്യൺ പൗണ്ടിന് 2020ൽ റയൽ മാഡ്രിഡിൽ നിന്ന് ആണ് ടോട്ടൻഹാം താരത്തിനെ സൈന്‍ ചെയ്തത്.താരം ടോട്ടന്‍ഹാമിന് വേണ്ടി ഇതുവരെ 52 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.